വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി തൃ​ക്കാ​ക്ക​ര മ​ണ്ഡ​ലം സം​ഘ​ടി​പ്പി​ച്ച കെ-​റെ​യി​ൽ വി​രു​ദ്ധ പൗ​ര​സം​ഗ​മം

സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ. ഷ​ഫീ​ക്ക് ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

കെ-റെയിൽ കേരളത്തിന്റെ വിനാശ പദ്ധതി -കെ.എ. ഷഫീക്ക്

കാക്കനാട്: കെ-റെയിൽ കേരളത്തിന്റെ വിനാശ പദ്ധതിയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷഫീക്ക്. വെൽഫെയർ പാർട്ടി തൃക്കാക്കര മണ്ഡലം സംഘടിപ്പിച്ച കെ-റെയിൽ വിരുദ്ധ പൗരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കുറ്റിയിടൽ നിർത്തിവെക്കാൻ റവന്യൂ വകുപ്പ് ഉത്തരവിറക്കിയതുതന്നെ ജനകീയ സമരങ്ങളുടെ വിജയമാണ്. ഇപ്പോൾതന്നെ മൂന്നരലക്ഷം കോടി രൂപ കടമുള്ള സർക്കാറിന് വീണ്ടും സാമ്പത്തിക ബാധ്യതയുണ്ടാക്കാൻ മാത്രമേ പദ്ധതികൊണ്ട് സാധിക്കൂ. ഇന്ത്യൻ റെയിൽവേയുടെ പക്കലുള്ള ബഫർസോൺ ഉപയോഗപ്പെടുത്തിയാൽ മാത്രം പരിഹരിക്കാവുന്നതാണ് ഇവിടത്തെ റെയിൽ യാത്രാപ്രശ്നം.

പ്രശ്നങ്ങൾ പരിഹരിക്കലല്ല കമീഷൻ മാത്രമാണ് ലക്ഷ്യം. പദ്ധതി പിൻവലിക്കുന്നതുവരെ സമരത്തോടൊപ്പം വെൽഫെയർ പാർട്ടിയുമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്‍റ് ജ്യോതിവാസ് പറവൂർ, ജനറൽ സെക്രട്ടറി സദക്കത്ത്, സിൽവർ ലൈൻ വിരുദ്ധ സമിതി സംസ്ഥാന ചെയർമാൻ ബാബുരാജ്, എഫ്.ഐ.ടി.യു ജില്ല പ്രസിഡന്‍റ് എം.എച്ച്. മുഹമ്മദ്, വെൽഫെയർ പാർട്ടി ജില്ല വൈസ് പ്രസിഡന്‍റുമാരായ ശംസുദ്ദീൻ എടയാർ, അസൂറ ടീച്ചർ, ട്രഷറർ സദീഖ് വെണ്ണല, സോമൻജി വെൺപുഴശ്ശേരി എന്നിവർ സംസാരിച്ചു. കെ-റെയിൽ വിരുദ്ധ സമരങ്ങളിൽ സജീവമായിരുന്ന മരിയം അബു, ഫാത്തിമ അബ്ബാസ്, കരീം കല്ലുങ്കൽ എന്നിവരെ ആദരിച്ചു. വെൽഫെയർ പാർട്ടി മണ്ഡലം വൈസ് പ്രസിഡന്റ് മജീദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുൽ ഹക്കീം സ്വാഗതവും കമ്മിറ്റി അംഗം സാദിക്ക് കലൂർ നന്ദിയും പറഞ്ഞു. ഹസീൻ, സാബു, സാലിഹ്, ഹിസ്ബുല്ല എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Welfare Party Anti k-rail meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.