അങ്കമാലി: മലയാറ്റൂര്‍, അയ്യമ്പുഴ, മൂക്കന്നൂര്‍, കറുകുറ്റി പഞ്ചായത്തുകളിലെ രൂക്ഷമായ വന്യജീവി ശല്യത്തിന് പരിഹാര മാര്‍ഗങ്ങള്‍ ചര്‍ച്ചചെയ്യാന്‍ റോജി എം. ജോണ്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. വിഷയം നിരവധി തവണ നിയമസഭയിലും മന്ത്രിതല യോഗങ്ങളിലും ഉന്നയിച്ചതിന്റെ ഫലമായി ഏതാനും പ്രദേശങ്ങളില്‍ വൈദ്യുതി വേലികള്‍ സ്ഥാപിക്കാൻ തുക അനുവദിച്ചതായും പ്രവൃത്തികള്‍ പുരോഗമിക്കുന്നതായും എം.എല്‍.എ അറിയിച്ചു. കണ്ണിമംഗലം ഫോറസ്റ്റ് സ്റ്റേഷനു കീഴില്‍ കണ്ണിമംഗലം മുതല്‍ പോട്ട വരെ രണ്ടര കിലോമീറ്ററും കാരക്കാട് ഫോറസ്റ്റ് സ്റ്റേഷനു കീഴില്‍ പോട്ട മുതല്‍ ഇല്ലിത്തോട് വരെ അഞ്ച് കിലോമീറ്ററും എവര്‍ഗ്രീന്‍ ഫോറസ്റ്റ് സ്റ്റേഷനു കീഴില്‍ മഹാഗണിത്തോട്ടം മുതല്‍ ഇടമലയാര്‍ കനാലുവരെ 2.15 കിലോമീറ്ററിലും വൈദ്യുതിവേലി പൂര്‍ത്തീകരിച്ചു. മുളങ്കുഴി മുതല്‍ എവര്‍ഗ്രീന്‍ ക്യാമ്പ് ഷെഡ് വരെ 2.9 കിലോമീറ്ററിലും വിജയ ക്വാറി മുതല്‍ ചേലച്ചുവട് വരെ 1.7 കിലോമീറ്ററും പോട്ട മുതല്‍ അയ്യമ്പുഴ പാലം വരെ 3.5 കിലോമീറ്ററും വൈദ്യുതി വേലി സ്ഥാപിക്കാൻ തുക അനുവദിച്ചിട്ടുണ്ട്.
കാരക്കാട് ഫോറസ്റ്റ് സ്റ്റേഷനു കീഴില്‍ ജനജാഗ്രത സമിതി രൂപവത്കരിക്കാൻ തീരുമാനമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചന്, പഞ്ചായത്ത് പ്രസിഡന്റുമാരായ വിന്‍സണ്‍ കോയക്കര, പി.യു. ജോമോന്, ലതിക ശശികുമാര്‍, ജില്ല പഞ്ചായത്തംഗം അനിമോള്‍ ബേബി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കാവുങ്ങ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ലാലി ആന്റു, റാണി പോളി തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.