കൊച്ചി: അന്താരാഷ്ട്ര വനിത ദിനത്തോട് അനുബന്ധിച്ച് എട്ടാംതീയതി സ്ത്രീകൾക്ക് കൊച്ചി മെട്രോയിൽ കുറഞ്ഞ നിരക്കിൽ യാത്രചെയ്യാം.
അന്നേദിവസം സ്ത്രീകൾക്ക് കൊച്ചി മെട്രോയുടെ ഏത് സ്റ്റേഷനിൽനിന്ന് ഏത് ദൂരവും എത്രതവണ വേണമെങ്കിലും 20 രൂപക്ക് യാത്രചെയ്യാം. ഒരുവർഷത്തിനിടെ ഏറ്റവുമധികം തവണ കൊച്ചി മെട്രോയിൽ യാത്രചെയ്ത മൂന്ന് വനിതകളെ കെ.എം.ആർ.എൽ എം.ഡി ലോക്നാഥ് ബെഹ്റ 12ന് കലൂർ മെട്രോ സ്റ്റേഷനിൽ ആദരിക്കും.
ഇതിന് പുറമേ മെട്രോയുടെ വിവിധ സ്റ്റേഷനുകളിൽ സ്ത്രീകൾക്കായി പരിപാടികളും മെഡിക്കൽ ക്യാമ്പുകളും ഒരുക്കുന്നുണ്ട്. മെട്രോ യാത്രക്കാരായ സ്ത്രീകൾക്കായി നാല് സ്റ്റേഷനുകളിൽ സ്ഥാപിച്ച നാപ്കിൻ വെൻഡിങ് മെഷീനുകൾ ഉദ്ഘാടനം ചെയ്യും. ഇടപ്പള്ളി, കലൂർ, മഹാരാജാസ്, എറണാകുളം സൗത്ത് എന്നീ സ്റ്റേഷനുകളിലാണ് ഈ സേവനം. സ്ത്രീകൾക്ക് സൗജന്യമായി നാപ്കിനുകൾ ലഭിക്കും. നെക്സോറ അക്കാദമിയുമായി ചേർന്നാണ് മെട്രോ ഈ സൗകര്യം ഒരുക്കുക.
സ്ത്രീകൾക്കായി സൗജന്യ ബോൺ ഡെൻസിറ്റി പരിശോധയും വനിത ദിനത്തിൽ മുട്ടം, ഇടപ്പള്ളി, എം.ജി റോഡ്, വൈറ്റില സ്റ്റേഷനുകളിൽ ഒരുക്കിയിട്ടുണ്ട്. ഉച്ചക്ക് 2.30ന് കലൂർ മെട്രോ സ്റ്റേഷനിൽ കൊച്ചിൻ ബിസിനസ് സ്കൂളിലെ വിദ്യാർഥികൾ ഫ്ലാഷ് മോബ് സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.