കൂത്താട്ടുകുളം: ഇലഞ്ഞി ഹരിത കർമസേന നൽകുന്ന സേവനങ്ങൾ പഞ്ചായത്തിലെ മുഴുവൻ വീടുകളിലും നടപ്പാക്കുന്ന ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ്പിന്റെ പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ, ഹരിത കർമസേന ലീഡർ കുമാരി ഭാസ്കരന് ആപ് കൈമാറി ഉദ്ഘാടനംചെയ്തു. ഹരിത കർമസേന അംഗങ്ങൾ എല്ലാ വാർഡുകളിലെയും വീടുകൾ, ഓഫിസ്, കടകൾ എന്നിവിടങ്ങളിൽ സർവേ നടത്തി ക്യൂ.ആർ കോഡ് പതിപ്പിക്കും. സർവേ കഴിയുമ്പോൾതന്നെ ഉപഭോക്താക്കളുടെ മൊബൈൽ നമ്പറിൽ യൂസർ ഐ.ഡിയും പാസ്വേഡും ലഭിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു. ആപ്ലിക്കേഷനിലൂടെ സേവനങ്ങൾ ആവശ്യപ്പെടാനും പരാതികൾ അറിയിക്കാനും മലിനീകരണ പ്രവർത്തനങ്ങൾ പഞ്ചായത്തിൽ അറിയിക്കാനും സാധിക്കും.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ജോസഫ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ മാജി സന്തോഷ്, ഷേർളി ജോ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മോളി എബ്രഹാം, ജോർജ് ചമ്പമല, ജയശ്രീ സനൽ, അഡ്വ. അന്നമ്മ ആൻഡ്രൂസ്, സുരേഷ് ജോസഫ്, സുമോന് ചെല്ലപ്പൻ, സന്തോഷ് കോരപ്പിള്ള, സുജിത സദൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി തോമസ് ഉമ്മൻ, സി.ഡി.എസ് ചെയർപേഴ്സൻ വത്സ വർഗീസ് തുടങ്ങിയവർ സംസാരിച്ചു. അനിൽ നാരായണൻ, അനീഷ് ശങ്കരൻ, വി.ഇ.ഒമാരായ ജിഷ, ആതിര, ഹരിത കർമസേനാംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.