കൂത്താട്ടുകുളം: കാക്കൂരിൽ അയൽവാസിയായ യുവാവിനെ വീട്ടിൽ കയറി സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. കാക്കൂർ പാലച്ചുവട് ലക്ഷംവീട് കോളനിയിൽ കല്ലുവളവിങ്കൽ സണ്ണി വർക്കിയുടെ മകൻ സോണിയാണ് (32) കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസി മണക്കാട്ടുതാഴം മഹേഷിനെ (44) കൂത്താട്ടുകുളം പൊലീസ് പിടികൂടി. തിങ്കളാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം.
പണി കഴിഞ്ഞ് വീട്ടിലെത്തിയ സോണിയെ മഹേഷ് വീട്ടിൽ നിന്നും വിളിച്ചിറക്കി കുത്തുകയായിരുന്നു. തലക്കും നെഞ്ചിനും കുത്തേറ്റ് വീടിനു മുറ്റത്തേക്ക് വീണ സോണിയെ അയൽവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തും മുമ്പ് സോണി മരിച്ചു. അയൽവാസികൾ എത്തിയപ്പോഴെക്കും പ്രതി കടന്നുകളഞ്ഞു. പിന്നീട് സമീപത്തെ സ്വന്തം വീട്ടിൽ കയറി വാതിലടച്ചു. പൊലീസ് എത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഞായറാഴ്ചയും സോണിയെ മഹേഷ് വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയതായി പറയുന്നു. മൃതദേഹം കൂത്താട്ടുകുളം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. മാതാവ്: മോളി. സഹോദരൻ: പരേതനായ സലി. സംസ്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.