കുട്ടമ്പുഴയിൽ വീടിനകത്തേക്ക് മ്ലാവ് ഓടിക്കയറി

കോതമംഗലം: കുട്ടമ്പുഴയിൽ വീടിനകത്തേക്ക് മ്ലാവ് ഓടിക്കയറി. പട്ടികളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് മ്ലാവ് വീടിനകത്തേക്ക് കയറിയത്. 

ബുധനാഴ്ച രാവിലെ കുട്ടമ്പുഴ, അട്ടിക്കളം പ്ലാൻ്റേഷൻ റോഡിലെ കൊരട്ടിക്കുന്നേൽ സാബുവിൻ്റെ വീട്ടിലേക്കാണ് പ്രാണരക്ഷാർത്ഥം മ്ലാവ് ഓടിക്കയറിയത്. കൂട്ടമായി ആക്രമിക്കാനെത്തിയ പട്ടികളിൽ നിന്ന് രക്ഷപെടാനാണ് മുൻവശത്തെ തുറന്നു കിടന്ന വാതിലിലൂടെ മ്ലാവ് വീടിനകത്ത് കയറുകയായിരുന്നു.

ഉടനെ സാബുവും അയൽവാസികളും ചേർന്ന് മ്ലാവിനെ മുറിയിൽ പൂട്ടിയിടുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് കൂവപ്പാറ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് വനപാലകർ എത്തി മ്ലാവിനെ വനത്തിലേക്ക് തുറന്നു വിട്ടു. വന്യമൃഗശല്യം രൂക്ഷമായ ഇവിടെ കാട്ടാനകൾ വൻ കൃഷി നാശമാണ് വരുത്തിവക്കുന്നത്. 

Tags:    
News Summary - In Kuttampuzha, sambar deer ran inside the house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.