കോതമംഗലം: കല്ലേലിമേട്ടിലെയും മണികണ്ഠൻ ചാലിലെയും പട്ടയ നടപടികൾക്ക് തുടക്കമായി. 1983-84 കാലത്ത് നടത്തിയ റവന്യൂ വനം വകുപ്പ് സംയുക്ത പരിശോധന ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും ഭൂമി കൈമാറി കിട്ടിയവർക്കും റവന്യൂ ഭൂമി കൈവശം വെച്ചവർക്കുമാണ് ആദ്യഘട്ടത്തിൽ പട്ടയം അനുവദിക്കുന്നത്.
കല്ലേലിമേട്, മണികണ്ഠൻ ചാൽ പ്രദേശത്ത് 800ഓളം കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിനുള്ള നടപടികൾക്കാണ് തുടക്കമായത്. വനം, റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന ലിസ്റ്റിൽ ഉൾപ്പെട്ടവരും അവരിൽ നിന്ന് ഭൂമി കൈമാറി കിട്ടിയവരും കോതമംഗലം ഭൂമി പതിവ് സ്പെഷ്യൽ ഓഫിസിൽ രണ്ടാം നമ്പർ ഫോറത്തിൽ അപേക്ഷ നൽകണം. അപേക്ഷയുടെ പരിശോധന പൂർത്തിയാക്കി രണ്ടാഴ്ചക്കുള്ളിൽ പ്രദേശത്തെ സർവേ നടപടികൾ ആരംഭിക്കും.
പട്ടയ നടപടികൾ ആരംഭിക്കുന്നതിന് മുന്നോടിയായി കല്ലേലിമേട്ടിലും മണികണ്ഠൻ ചാലിലും ചേർന്ന ജനകീയ സദസുകൾ ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.