കോതമംഗലം: നാട്ടുകാരുടെ പ്രതിഷേധം ശക്തമായതിനെത്തുടർന്ന് പ്ലാമുടിയിൽ രണ്ടാമത്തെ പുലിക്കൂട് സ്ഥാപിച്ചു. രണ്ടാഴ്ചക്കുള്ളിൽ അഞ്ചുതവണ വളർത്തുമൃഗങ്ങളെ പുലി കൊലപ്പെടുത്തിയിരുന്നു. തുടർന്ന് വനം വകുപ്പ് പുലിയെ പിടികൂടുന്നതിനായി കൂട് സ്ഥാപിച്ചിരുന്നു. കൂട് മാത്രം സ്ഥാപിക്കുകയും ഇരയെ ഇടാതിരിക്കുകയും ചെയ്തത് വലിയ വിമർശനത്തിന് ഇടയാക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം പുലി ആക്രമണത്തിൽ പ്ലാമുടി ചെറ്റൂർ മാത്യുവിെൻറ ഭാര്യ റോസിക്ക് പരിക്കേറ്റിരുന്നു. ജനവാസ മേഖലയിൽ താമസിക്കുന്ന വീട്ടമ്മയെ പുലി ആക്രമിച്ചതിനെത്തുടർന്ന് ബുധനാഴ്ച വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ഉണ്ടാകുകയും ചെയ്തു. ഇതോടെ വനം വകുപ്പ് പുലിയെ പിടികൂടുവാനുള്ള ധ്രുതഗതിയിലുള്ള നടപടികളിലേക്ക് കടക്കുകയുമായിരുന്നു. വൈകീട്ടോടുകൂടി പുലിയെ പിടികൂടുവാനുള്ള രണ്ടാമത്തെ കൂടും പ്ലാമൂടിയിൽ സ്ഥാപിച്ചു.
നൈറ്റ് വിഷൻ കാമറ നീരിക്ഷണം വർധിപ്പിക്കുകയും ഡ്രോൺ ഉപയോഗിച്ച് പുലിയെ കണ്ടെത്താൻ നടപടി ആരംഭിക്കുയും ചെയ്യും. ഇതിന് പുറമെ വൈൽഡ് പ്രൊട്ടക്ഷൻ ടീമിെൻറ നിരന്തര നിരീക്ഷണവും ഏർപ്പെടുത്തുമെന്ന് റേയ്ഞ്ച് ഓഫിസർ ജിയോ ബേസിൽ പോൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.