കോതമംഗലം: മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കോൺഗ്രസ് നെല്ലിക്കുഴി, കോതമംഗലം വെസ്റ്റ് മണ്ഡലം കമ്മിറ്റികൾ പന്തംകൊളുത്തി പ്രകടനം നടത്തി. നെല്ലിക്കുഴിയിലെ പ്രതിഷേധ പരിപാടി ബ്ലോക്ക് കോൺഗ്രസ് ഉപാധ്യക്ഷൻ എൽദോസ് കീച്ചേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അലി പടിഞ്ഞാറേച്ചാലിൽ അധ്യക്ഷത വഹിച്ചു. എം.എം. അബ്ദുൽകരീം, എം.എ. കരീം, അജീബ് ഇരമല്ലൂർ, ഇബ്രാഹിം ഇടയാലി, പരീത് പട്ടമ്മാവുടി, എം.വി. റെജി, വി.എം. സത്താർ, രഹന നൂറുദ്ദീൻ, ഷൗക്കത്ത് പൂതയിൽ, എൻ.എം. അസീസ്, കെ.പി. അബ്ബാസ്, വിജയൻ നായർ, നസീർ ഖാദർ എന്നിവർ സംസാരിച്ചു.
കോതമംഗലത്ത് കെ.പി.സി.സി മെംബർ എ.ജി. ജോർജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ആർ. അജി അധ്യക്ഷത വഹിച്ചു. ഷമീർ പനക്കൽ, സിജു എബ്രഹാം, അനൂപ് ഇട്ടൻ, എൽദോസ് കീച്ചേരി, അനൂപ് ജോർജ്, നോബിൾ ജോസഫ്, പി.എം. നവാസ്, ഇസഡ്. നജീബ്, സി.വി. ജോസ്, ബിനീഷ് സെബാസ്റ്റ്യൻ, അലിക്കുഞ്ഞ്, റഫീഖ് മുഹമ്മദ്, നന്ദഗോപൻ, പി.സി. ജോർജ്, പി.ടി. പ്രസാദ്, ഹരീഷ് തുടങ്ങിയവർ സംസാരിച്ചു.
മൂവാറ്റുപുഴ: മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ടൗൺ മണ്ഡലം കമ്മിറ്റി നടത്തിയ പ്രകടനം മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ.എ. അബ്ദുൽസലാം അധ്യക്ഷത വഹിച്ചു.
പി.എസ്. സലിം ഹാജി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റഫീഖ്, ബ്ലോക്ക് ഭാരവാഹികളായ കബീർ പൂക്കടശ്ശേരി, എസ്. മജീദ്, കെ.കെ. സുബൈർ, റിയാസ് താമരപ്പിള്ളി, ഖാദർ കടിക്കുളം എന്നിവർ സംസാരിച്ചു .
വാളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പന്തംകൊളുത്തി പ്രകടനം നടത്തി. കെ.പി.സി.സി സെക്രട്ടറി കെ.എം. സലിം ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ജോളിമോൻ ചുണ്ടയിൽ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എബി പൊങ്ങണത്തിൽ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡൻറ് കെ.പി. എബ്രഹാം, നേതാക്കളായ കെ.ഒ. ജോർജ്, വി.വി. ജോസ്, കെ.എം. മാത്തുക്കുട്ടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.