പെ​രി​യാ​ർ​വാ​ലി ക​നാ​ലി​ലേ​ക്ക് ജ​ല​വി​ത​ര​ണം ആ​രം​ഭി​ച്ച​പ്പോ​ൾ

പെരിയാർവാലി കനാൽ തുറന്നിട്ടും ഭൂതത്താൻകെട്ടിൽ ജലനിരപ്പ് ഉയർന്നില്ല

കോ​ത​മം​ഗ​ലം: പ്ര​തി​ഷേ​ധം ത​ണു​പ്പി​ക്കാ​ൻ പെ​രി​യാ​ർ​വാ​ലി ക​നാ​ൽ തു​റ​ന്നു. എ​ന്നാ​ൽ, ഭൂ​ത​ത്താ​ൻ​കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രാ​ത്ത​ത് പ്ര​തി​സ​ന്ധി​യാ​യി. ക​ല്ലാ​ർ​കു​ട്ടി അ​ണ​ക്കെ​ട്ട് ശു​ചീ​ക​ര​ണ​ത്തി​ന്​ തു​റ​ന്ന​പ്പോ​ഴെ​ത്തി​യ ചെ​ളി ഒ​ഴു​ക്കി​ക്ക​ള​യാ​ൻ ഞാ​യ​റാ​ഴ്ച ഭൂ​ത​ത്താ​ൻ​കെ​ട്ട് ബാ​രേ​ജി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കേ​ണ്ടി​വ​ന്ന​താ​ണ് വി​ന​യാ​യ​ത്.

വേ​ന​ൽ​ക്കാ​ല​ത്ത് ജി​ല്ല​യി​ലെ കൃ​ഷി​ക്കും കു​ടി​വെ​ള്ള​ത്തി​നും ഏ​റെ ആ​ശ്ര​യ​മാ​യ ബാ​രേ​ജി​ൽ ശേ​ഖ​രി​ച്ച വെ​ള്ളം ഒ​ഴു​ക്കി​ക്ക​ള​യേ​ണ്ടി വ​ന്ന​ത് മൂ​ലം രൂ​ക്ഷ​മാ​യ പ്ര​തി​സ​ന്ധി​യാ​ണ് വ​രും ദി​വ​സ​ങ്ങ​ളി​ൽ നേ​രി​ടേ​ണ്ടി വ​രു​ക. മെ​യി​ൻ ക​നാ​ലി​ലും ഹൈ ​ലെ​വ​ൽ, ലോ ​ലെ​വ​ൽ ക​നാ​ലു​ക​ളി​ലും വെ​ള്ള​മെ​ത്തി​യെ​ങ്കി​ലും അ​ള​വ് കു​റ​വാ​ണ്. ഇ​ത്​ ബ്രാ​ഞ്ച് ക​നാ​ലു​ക​ളി​ലെ ജ​ല​വി​ത​ര​ണ​ത്തെ സാ​ര​മാ​യി ബാ​ധി​ക്കും. ഭൂ​ത​ത്താ​ൻ​കെ​ട്ട് ബാ​രേ​ജി​ന്‍റെ 15 ഷ​ട്ട​റും അ​ട​ച്ചെ​ങ്കി​ലും പെ​രി​യാ​റി​ൽ നീ​രൊ​ഴു​ക്ക് കു​റ​ഞ്ഞ നി​ല​യി​ലാ​ണ്.

മ​ഴ ഇ​ല്ലാ​ത്ത​തും ഇ​ട​മ​ല​യാ​റി​ൽ​നി​ന്ന് അ​ധി​ക​ജ​ലം എ​ത്താ​ത്ത​തു​മാ​ണ് ജ​ല​നി​ര​പ്പ് ഉ​യ​രാ​ൻ ത​ട​സ്സം. 31 മീ​റ്റ​റാ​ണ് വ്യാ​ഴാ​ഴ്‌​ച​യി​ലെ ജ​ല​നി​ര​പ്പ്. 34 മീ​റ്റ​റി​ന്​ മു​ക​ളി​ലേ​ക്ക്​ ജ​ല​നി​ര​പ്പ്​ ഉ​യ​ർ​ന്നാ​ലേ ക​നാ​ലു​ക​ളി​ലൂ​ടെ​യു​ള്ള ജ​ല​വി​ത​ര​ണം സു​ഗ​മ​മാ​കൂ.

പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ത്താ​ൻ ഇ​ട​മ​ല​യാ​ർ അ​ണ​ക്കെ​ട്ടി​ൽ വൈ​ദ്യു​തോ​ൽ​പാ​ദ​നം കൂ​ട്ടി കൂ​ടു​ത​ൽ വെ​ള്ള​മൊ​ഴു​ക്ക​ണ​മെ​ന്ന് പെ​രി​യാ​ർ​വാ​ലി അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ട​പ്പാ​യി​ട്ടി​ല്ല. ബ്രാ​ഞ്ച് ക​നാ​ലു​ക​ളു​ടെ ശു​ചീ​ക​ര​ണം പ​കു​തി​പോ​ലും പൂ​ർ​ത്തി​യാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ക​നാ​ൽ വെ​ള്ളം പൂ​ർ​ണ​മാ​യും എ​ത്താ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കൃ​ഷി​ക്കും കു​ടി​വെ​ള്ള​ത്തി​നും വ​രും നാ​ളു​ക​ളി​ൽ ഏ​റെ പ്ര​തി​സ​ന്ധി നേ​രി​ടും.

Tags:    
News Summary - water level in Bhuthankett did not rise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.