കുടുംബശ്രീ വായ്​പ തട്ടിപ്പ്: സി.ഡി.എസ് ചെയര്‍പേഴ്‌സനെ പുറത്താക്കി

മ​ല​യാ​റ്റൂ​ര്‍: കു​ടും​ബ​ശ്രീ വ​ഴി വാ​യ്​​പ ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് മ​ല​യാ​റ്റൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ സി.​ഡി.​എ​സ് ചെ​യ​ര്‍പേ​ഴ്‌​സ​നെ പു​റ​ത്താ​ക്കി. എ​ട്ടു​ല​ക്ഷം രൂ​പ​യു​ടെ തി​രി​മ​റി ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ചാ​ണ് ചെ​യ​ര്‍പേ​ഴ്‌​സ​നാ​യ സ​ജി​നി സ​ന്തോ​ഷി​നെ പു​റ​ത്താ​ക്കി​യ​ത്.

കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളു​ടെ പേ​രി​ല്‍ 2018ല്‍ 10 ​പേ​ര്‍ക്കാ​യി 10 ല​ക്ഷം രൂ​പ വാ​യ്പ​യെ​ടു​ത്ത്​ ന​ല്‍കി​യി​രു​ന്നു. എ​ല്ലാ അം​ഗ​ങ്ങ​ളും മാ​സം 1000 രൂ​പ വീ​തം സ​ജി​നി​യു​ടെ പ​ക്ക​ല്‍ ഏ​ല്‍പി​ക്കാ​നും സ​ജി​നി ബാ​ങ്കി​ല്‍ മാ​സം​തോ​റും പണം അ​ട​ക്കാ​നു​മാ​യി​രു​ന്നു വ്യ​വ​സ്ഥ​യെ​ന്ന് പ​റ​യു​ന്നു. അം​ഗ​ങ്ങ​ള്‍ കൃ​ത്യ​മാ​യി സ​ജി​നി​യു​ടെ പ​ക്ക​ല്‍ രൂ​പ കൊ​ടു​െ​ത്ത​ങ്കി​ലും മൂ​ന്നു​വ​ര്‍ഷ​മാ​യി​ട്ടും ഒ​രു​രൂ​പ പോ​ലും ബാ​ങ്കി​ല്‍ അ​ട​ച്ചി​ട്ടി​ല്ല.

ബാ​ങ്കി​ല്‍നി​ന്ന്​ നോ​ട്ടീ​സ് വ​ന്ന​പ്പോ​ഴാ​ണ് ത​ങ്ങ​ള്‍ വ​ഞ്ചി​ത​രാ​യ വി​വ​രം അം​ഗ​ങ്ങ​ള്‍ക്ക് മ​ന​സ്സി​ലാ​യ​ത്. ഇ​തേ​തു​ട​ര്‍ന്ന് അം​ഗ​ങ്ങ​ള്‍ സ​ജി​നി​യെ സ​മീ​പി​ച്ച​പ്പോ​ള്‍ താ​ന്‍ പണം അ​ട​ച്ചി​ട്ടു​െ​ണ്ട​ന്നും എ​ന്നാ​ല്‍, അ​ക്കൗ​ണ്ട് മാ​റി​പ്പോ​െ​യ​ന്നും പ​റ​ഞ്ഞ് മ​ട​ക്കി​യ​യ​ച്ചു.

കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍ പ​ഞ്ചാ​യ​ത്തി​ല്‍ പ​രാ​തി ന​ല്‍കി​യി​രു​ന്നു. ഈ ​പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ച്ച സ​ജി​നി പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

Tags:    
News Summary - Kudumbasree loan scam: CDS chairperson fired

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.