പനങ്ങാട്: കുമ്പളം-തേവര ബോട്ട് സർവിസ് പുനരാരംഭിക്കാത്തതിനെ തുടർന്ന് പരീക്ഷക്കാലത്തും വലഞ്ഞ് കുമ്പളത്തെ വിദ്യാർഥികളും യാത്രികരും. വിഷയത്തിൽ കുമ്പളം പഞ്ചായത്തിൽ പ്രതിപക്ഷ ബഹളവും വാക്കേറ്റവും ഉണ്ടായി. പ്രദേശത്തെ യാത്രാദുരിതത്തിന് പരിഹാരമായി ഹൈബി ഈഡൻ എം.പി. അനുവദിച്ച ബോട്ട് സാങ്കേതിക കാരണങ്ങളാൽ വൈകുന്നതും ബഹളത്തിന് കാരണമായി.
പ്രദേശത്തെ വിദ്യാർഥികളും സ്ത്രീകളുൾപ്പെടെയുള്ള യാത്രക്കാർ കടുത്ത യാത്ര ദുരിതത്തിലായതിനെ തുടർന്ന് താൽകാലിക യാത്ര സംവിധാനമെന്ന നിലയിൽ ബോട്ട് സർവിസ് ആരംഭിക്കണമെന്ന് ആരോഗ്യ - വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എം.എം. ഫൈസൽ, വാർഡ് അംഗം മിനി ഹെൻറി എന്നിവർ ആവശ്യപ്പെട്ടു.
പഞ്ചായത്തിന്റെ തനത് വരുമാനം ഒന്നര കോടിയിൽനിന്ന് മൂന്നു കോടിയിൽ എത്തിയിട്ടും കുമ്പളം പ്രദേശത്തെ ജനങ്ങൾ നാളുകളായി അനുഭവിക്കുന്ന യാത്രാദുരിതത്തിന് ആവശ്യമായ തുക നീക്കി വെക്കാൻ തയാറാകാത്ത അധികൃതർ ഹൈബി ഈഡൻ എം.പി. അനുവദിച്ച ബോട്ട് വരുന്നത് വരെ കാത്തുനിന്നതും പ്രതിഷേധത്തിനിടയാക്കി. അപകടങ്ങൾ പതിവായ കുമ്പളം റെയിൽവേ ട്രാക്കിലൂടെ നടന്ന് പോയി മരട് നഗരസഭ നടത്തുന്ന ബോട്ട് സർവിസാണ് വിദ്യാർഥികളുൾപ്പെടെയുള്ള നാട്ടുകാർ ആശ്രയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.