മരട്: കുണ്ടന്നൂര്‍ ദേശീയപാതയിലെ അനധികൃത യു ടേണ്‍ ദേശീയപാത അധികൃതര്‍ അടച്ചു. അനധികൃത യു ടേണിനെക്കുറിച്ച് കഴിഞ്ഞ 19ന് 'മാധ്യമം' വാര്‍ത്ത നല്‍കിയിരുന്നു. ഇരത തുടർന്നാണ് നടപടി.
വൈറ്റില ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കുണ്ടന്നൂര്‍ പാലമിറങ്ങി ഉടൻ യു ടേണ്‍ എടുക്കുന്ന സാഹചര്യമായിരുന്നു. ഇതുമൂലം അപകടങ്ങളും പതിവായിരുന്നു. കുണ്ടന്നൂര്‍ മേൽപാലം ഉദ്ഘാടനത്തിനുമുമ്പ് ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിെൻറ ഭാഗമായി മീഡിയന് കുറച്ചുഭാഗം പൊളിച്ചുമാറ്റിയിരുന്നു. എന്നാല്‍, പാലം തുറന്നുകൊടുത്തതിനുശേഷവും ഈ മീഡിയന് പൂര്വസ്ഥിതിയിലാക്കാത്തതുമൂലം ബൈക്ക് യാത്രക്കാരും കാറുകളും യു ടേണ്‍ എടുക്കുന്നത് പതിവായി.
അതേസമയം, പാലമിറങ്ങി കണ്ണാടിക്കാട് സിഗ്നലോടുകൂടി യു ടേണ്‍ ഉണ്ടായിരിക്കെയാണ് ഈ അനധികൃത യു ടേണ്‍ യാത്രക്കാര്‍ ഉപയോഗിച്ചിരുന്നത്.
കുണ്ടന്നൂര്‍ പാലത്തിന് സമീപത്ത് ഇത്തരത്തില്‍ രണ്ട് യു ടേണാണ് ഉണ്ടായിരുന്നത്. ഇതു രണ്ടും സിമൻറ് കട്ടകള്‍ ഉപയോഗിച്ച് അധികൃതര്‍ ശനിയാഴ്ച അടച്ചു. അതേസമയം, പാലത്തില്‍ ദിശബോര്‍ഡ് സ്ഥാപിക്കാത്തത് യാത്രക്കാരെ ആശയക്കുഴപ്പത്തിലാക്കുകയാണ്.
ഫോര്‍ട്ട്കൊച്ചി-തേവര ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പാലത്തിനുമുകളിലൂടെ വന്ന് നെട്ടൂരിലെത്തി യു ടേണ്‍ എടുത്ത് തിരിച്ചുവരേണ്ട സാഹചര്യമാണുള്ളത്. പാലത്തിനടിയിലൂടെ യു ടേണ്‍ എടുത്താണ് തേവര പാലം കയറേണ്ടത്. എന്നാല്‍, ഇത് അറിയാത്തവരാണ് ദുരിതം അനുഭവിക്കുന്നത്. റോഡില്‍ ദിശബോര്‍ഡ് സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.