ഹൃദയങ്ങളിലേറാൻ എൽ.ഡി.എഫ് സ്ഥാനാർഥി ജോ ജോസഫ്

കാക്കനാട്: ശനിയാഴ്ച ദിവസവും പ്രചാരണത്തിരക്കിൽ തന്നെയായിരുന്നു തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ജോ ജോസഫും ഇടതുപക്ഷ പ്രവർത്തകരും. ഇടപ്പള്ളി, പാലാരിവട്ടം, തമ്മനം, വെണ്ണല, തൃക്കാക്കര മേഖലകളിലായിരുന്നു പ്രധാനമായും തെരഞ്ഞെടുപ്പ് പര്യടനം. വീടുകളും കടകളും കേന്ദ്രീകരിച്ച് നടത്തിയ പ്രചാരണം പിന്നീട് കറുകപള്ളി പള്ളി, തമ്മനം സെന്‍റ് ജൂഡ് പള്ളി എന്നിവിടങ്ങളിലും പിന്നീട് പാലാരിവട്ടം കണയന്നൂർ എസ്.എൻ.ഡി.പി ശാഖയിലുമെത്തി.

അതിനിടെ സെന്‍റ് ജൂഡ് പള്ളിയിൽ വെച്ച് യു.ഡി.എഫ് സ്ഥാനാർഥി ഉമാ തോമസുമായി നേർക്കുനേർ വന്നത് കൗതുകമുണർത്തി. രാഷ്ട്രീയ ചേരിതിരിവ് മാറ്റിവെച്ച് സൗഹൃദം പങ്കുവെച്ച് പരസ്പരം ആശംസിച്ച് ഹസ്തദാനം നടത്തി. പിന്നീട് വെണ്ണല ആലിഞ്ചുവട് ഭാഗത്ത് വെച്ച് എൻ.എസ്.എസ് കരയോഗം ഓഫിസിലും വോട്ട് അഭ്യർഥിച്ചു. തൈക്കാട് മഹാദേവ ക്ഷേത്രത്തിൽ സപ്താഹ യജ്ഞത്തി‍െൻറ ഭാഗമായ പ്രസാദ ഊട്ടിലും പങ്കെടുത്തു.

ആലിഞ്ചുവട് അക്ഷയ കേന്ദ്രം, മൃഗാശുപത്രി, ഹോമിയോ ഡിസ്പെൻസറി, എന്നിവിടങ്ങളിൽ വോട്ട് അഭ്യർഥിച്ചു. പാലാരിവട്ടത്തെ പ്രചാരണത്തിനിടെ പ്രശസ്ത സംഗീത സംവിധായകൻ ബിജിബാലിനെയും വീട്ടിലെത്തി സന്ദർശിച്ചു. തുതിയൂർ ഡിവൈൻ ഹോം ഭാഗത്ത് വീടുകൾ കേന്ദ്രീകരിച്ചു നടത്തിയ പ്രചാരണത്തിനിടെ കണ്ടുമുട്ടിയ ഒന്നാം ക്ലാസുകാരി ദേവാംഗനയും സ്ഥാനാർഥിക്ക് വേണ്ടി വോട്ട് ചോദിക്കാൻ മുന്നിൽ ഇറങ്ങി.

Tags:    
News Summary - LDF candidate Joe Joseph to win hearts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.