പൊലീസും ഓട്ടോ ഡ്രൈവറും ചേർന്ന് തിരികെ നൽകിയത് ജീവിതം; മനംനിറഞ്ഞ് ഒമാനി പൗരൻ

കൊച്ചി: ഓട്ടോ ഡ്രൈവറായ വിജേഷ് കുമാറും എറണാകുളം സെൻട്രൽ സ്റ്റേഷനിലെ പൊലീസുകാരും ചേർന്ന് ഒമാനി പൗരനായ ഖാലിദ് അബ്ദുള്ള മുഹമ്മദിന് തിരികെ നൽകിയത് ശരിക്കും ജീവിതം തന്നെ. വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ഇടപ്പള്ളി ലുലുമാളിൽനിന്ന് എറണാകുളത്തേക്ക് വന്ന ഓട്ടോയിൽ ഖാലിദ് അബ്ദുള്ള മറന്നുവെച്ചത് യാത്രാരേഖകളായിരുന്നു. ഷണ്മുഖം റോഡിലെ ധനലക്ഷ്മി ബാങ്കിന് മുന്നിലിറങ്ങിയ അദ്ദേഹത്തിന് ബാഗി‍െൻറ കാര്യം ഓർമ വന്നപ്പോഴേക്കും ഓട്ടോ മടങ്ങിയിരുന്നു. ഉടൻ ഖാലിദ് അബ്ദുള്ള ബാഗ് നഷ്ടപ്പെട്ട വിവരം എറണാകുളം സെൻട്രൽ സ്റ്റേഷനിൽ അറിയിച്ചു.

ധനലക്ഷ്മി ബാങ്കിലെ കാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. അവിടെ അന്വേഷിച്ച പൊലീസിന് തൊട്ടടുത്ത കടക്കാരൻ ഓട്ടോയുടെ നമ്പർ കൈമാറി.

അപ്പോഴേക്കും ബാഗി‍െൻറ കാര്യം അറിയാതെ വിജേഷ് കുമാർ ഒാട്ടോയുമായി ഇടപ്പള്ളിയിലെത്തിയിരുന്നു. പൊലീസ് വിവരം അറിയിച്ചതോടെ വാഹനവുമായി വിജേഷ് കുമാർ ഇടപ്പള്ളി ട്രാഫിക് സ്റ്റേഷനിൽ ഹാജരായി. അവിടെനിന്ന് നേരെ സെൻട്രൽ സ്റ്റേഷനിൽ എത്തി ബാഗ് കൈമാറി. പരിശോധനകൾക്കുശേഷം ബാഗ് ഖാലിദ് അബ്ദുള്ളയുടേതുതന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു.

വിജേഷിനോടുതന്നെ ബാഗ് അദ്ദേഹത്തിന് കൈമാറാൻ അവർ ആവശ്യപ്പെട്ടു. വിജേഷ് കുമാറിനും പൊലീസിനും നിറകണ്ണുകളോടെ നന്ദി രേഖപ്പെടുത്തിയാണ് ഖാലിദ് അബ്ദുള്ള മുഹമ്മദ് മടങ്ങിയത്.

സ്റ്റേഷനിലെ പി.ആർ.ഒ ടീമിലെ എസ്.ഐമാരായ സൽജൻ, സേവ്യർ ലാലു, എ.എസ്.ഐ ജിൻസു, സീനിയർ സി.പി.ഒ പി.ജി. ശ്രീകാന്ത്, സി.പി.ഒ ബിജോയ് എന്നിവരാണ് നേതൃത്വം നൽകിയത്.

Tags:    
News Summary - Life given back by police and auto driver; Heartbroken Omani citizen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.