കൊച്ചി: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം അതിതീവ്രമായതിനെ തുടർന്ന് ഏതുസാഹചര്യവും നേരിടാൻ മുന്നൊരുക്കം നടത്താൻ കലക്ടർ എസ്. സുഹാസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മുൻകരുതലുകൾ ചർച്ച ചെയ്യാൻ ദുരന്തനിവാരണ അതോറിറ്റി അടിയന്തര വിഡിയോ കോൺഫറൻസ് ചേർന്നു.
കടലിൽ മത്സ്യബന്ധനത്തിന് പോയവരോട് തിരിച്ചെത്താനുള്ള അറിയിപ്പ് നൽകാൻ ഫിഷറീസ് വകുപ്പിനോട് കലക്ടർ നിർദേശിച്ചു. തദ്ദേശ സ്ഥാപനങ്ങൾ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കുന്നതിന് തയാറെടുപ്പ് പൂർത്തിയാക്കണം.
മുഴുവൻ സമയവും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തദ്ദേശ സ്ഥാപനങ്ങളിൽ സജ്ജമാക്കണം. ഓറഞ്ച് അലർട്ടുള്ളപ്പോൾ ക്വാറികളുടെ പ്രവർത്തനം നിർത്തിവെക്കാനുള്ള ഉത്തരവിറക്കാൻ ജില്ല ജിയോളജിസ്റ്റിനോട് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.