കൊച്ചി: ‘സേ നോ ടു ഡ്രഗ്സ്, യെസ് ടു ഹെൽത്ത്’ ആശയത്തിൽ മയക്കുമരുന്നിനെതിരായ ബോധവത്കരണ ഭാഗമായി 19ന് കൊച്ചി കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ ‘മാധ്യമം’ നടത്തുന്ന വാക്കത്തൺ പ്രചാരണാർഥം ബാസ്കറ്റ്ബാൾ മത്സരം സംഘടിപ്പിച്ചു. കളമശ്ശേരി രാജഗിരി കോളജ് ഗ്രൗണ്ടിൽ ആലുവ റെഗോഷ്യനിസ്റ്റ് അക്കാദമി കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിനെ (24 -22) പരാജയപ്പെടുത്തി ജേതാക്കളായി.
ഫാ. ഡോ.ജോസ് കുരിയേടത്ത് (ഡയറക്ടർ, രാജഗിരി ഇൻസ്റ്റിറ്റ്യൂഷൻസ്), ഫാ. ഡോ.എം.ഡി സാജു (അസോസിയേറ്റ് ഡയറക്ടർ), ഡോ.ബിനോയ് ജോസഫ് (പ്രിൻസിപ്പൽ, രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസ്), ഫാ. ഡോ. ഷിന്റോ ജോസഫ് (അസി.ഡയറക്ടർ), ഫാ. എം.കെ. ജോസഫ് (സോഷ്യൽ വർക്ക് വകുപ്പ് മേധാവി), ഫാ. ആഞ്ചലോ ബേബി, ഡോ.ആൻ ബേബി (ഡീൻ, സ്റ്റുഡന്റ്സ് അഫയേഴ്സ്), ഡോ.സന്തോഷ് കുര്യാക്കോസ്.കെ (പ്രഫ. ആൻഡ് എച്ച്.ഒ.ഡി, ഫിസിക്കൽ എജുക്കേഷൻ എന്നിവർ പങ്കെടുത്തു.
കൊച്ചി: വാക്കത്തണിന്റെ ഭാഗമായ വടംവലി മത്സരം എറണാകുളം പുല്ലേപ്പടി ദാറുൽഉലൂം സ്കൂൾ ഗ്രൗണ്ടിൽ നടന്നു. ടി.ജെ. വിനോദ് എ.എൽ.എ ഉദ്ഘാടനം ചെയ്തു. മാധ്യമം െറസിഡൻറ് എഡിറ്റർ എം.കെ.എം ജാഫർ അധ്യക്ഷത വഹിച്ചു. സംവിധായകൻ സിദ്ദീഖ് മുഖ്യപ്രഭാഷണം നടത്തി.
എറണാകുളം കരയോഗം ജനറൽ സെക്രട്ടറി പി.രാമചന്ദ്രൻ, ദാറുൽ ഉലൂം സ്കൂൾ മാനേജർ എച്ച്.ഇ. മുഹമ്മദ് ബാബുസേട്ട്, സംഘാടകസമിതിയംഗം സി.ജി. രാജ ഗോപാൽ, ജില്ല സ്പോർട്സ് ഓഫിസർ എം.ജെ. മോഹനചന്ദ്രൻ, മാധ്യമം മേഖല രക്ഷാധികാരി പി.പി. അബ്ദുറഹ്മാൻ, സ്കൂൾ ട്രസ്റ്റ് അംഗം നാസർ ലത്തീഫ്, പ്രിൻസിപ്പൽ കെ.കെ. ബാനു, കെ.എ. റിബിൻ എന്നിവർ ആശംസ നേർന്നു. ഹെഡ്മാസ്റ്റർ ലാജിദ് സ്വാഗതവും മാധ്യമം ന്യൂസ് എഡിറ്റർ കെ.എ. ഹുസൈൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.