കൊച്ചി: വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച പ്രതി െപാലീസ് പിടിയില്‍. ഓട്ടോ ഡ്രൈവർ വടുതല സ്വദേശി ജോജോയാണ് (അബ്ദുല്‍ മനാഫ് -36) നോര്‍ത്ത് പൊലീസിെൻറ പിടിയിലായത്. ഈ മാസം ഒന്നിനാണ് സംഭവം.
പച്ചാളം കാട്ടുങ്ങല്‍ അമ്പലത്തിനടുെത്ത വീട് കുത്തിപ്പൊളിച്ച് അലമാരയില്‍ സൂക്ഷിച്ചിരുന്ന 18 പവെൻറ ആഭരണങ്ങളാണ് മോഷ്ടിച്ചത്. ആഭരണങ്ങള്‍ ചെറുപൊതികളാക്കി പ്രതിയുടെ ഓട്ടോയില്‍ ഒളിപ്പിക്കുകയും ചെയ്തു. ആറാം തീയതി കറുകപ്പള്ളി ജങ്ഷനിെല ജ്വല്ലറിയില്‍ വില്പനക്ക് സ്വർണാഭരണം എത്തിച്ചു. സംശയം തോന്നിയ കടയുടമ, ഇപ്പോള്‍ പണം ഇല്ലെന്നും വൈകീട്ട് സ്വര്‍ണവുമായി വരാനും അറിയിച്ചു.
ശേഷം പൊലീസില്‍ വിവരം അറിയിച്ചു. വൈകീട്ട് ജ്വല്ലറിയിൽ എത്തിയപ്പോള്‍ എറണാകുളം നോര്‍ത്ത് പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കേസന്വേഷണത്തിന് കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ നാഗരാജു എറണാകുളം എ.സി.പി കെ. ലാല്‍ജിയുടെ നേതൃത്വത്തിെല പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിരുന്നു.
നോര്‍ത്ത് സി.ഐ സിബി ടോം, എസ്.ഐ വി.ബി. അനസ്, എ.എസ്.ഐമാരായ വിനോദ് കൃഷ്ണ, റോയി മോന്, സി.പി.ഒമാരായ എ.പി. പ്രവീണ്‍, ടി.ജി. പ്രവീണ്‍, വിനീത്, ഫെബിന്, അബ്ബാസ്, അജിലേഷ്, േസവ്യര്‍ ജോജോ, ഇഗ്നേഷ്യസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.