മരട്: സ്ഫോടനത്തിലൂടെ മരടിലെ ഫ്ലാറ്റ് പൊളിക്കുന്നതിനിടെ കായലിൽ വീണ അവശിഷ്ടങ്ങൾ നീക്കുന്ന ജോലി തുടരുന്നു. അവശിഷ്ടങ്ങൾ നീക്കം ചെയ്യാതെ മടങ്ങിയ കമ്പനി സംഭവം പുറത്തറിഞ്ഞതോടെ എക്സ്കവേറ്ററുകൾ ഉപയോഗിച്ച് കായലിൽനിന്ന് കോൺക്രീറ്റ് അവശിഷ്ടങ്ങൾ നീക്കുകയായിരുന്നു.കരാർ എടുത്തിരുന്ന കമ്പനി കരാർ പ്രകാരമുള്ള അവശിഷ്ടങ്ങൾ നീക്കംചെയ്യാതെ മുങ്ങിയ സംഭവം മാധ്യമങ്ങളാണ് പുറത്തെത്തിച്ചത്.
തുടർന്ന് നഗരസഭ അധികൃതരും ജില്ല ഭരണകൂടവും ഇടപെട്ട് കരാർ കമ്പനിയെ വീണ്ടുമെത്തിച്ച് കോൺക്രീറ്റ് അവശിഷ്ടങ്ങൾ കായലിൽനിന്ന് നീക്കം ചെയ്യാനുള്ള നടപടിയെടുത്തു.
കായൽ മണ്ണിട്ട് നികത്തി എക്സ്കവേറ്റർ കായലിെൻറ പരമാവധി അരികിലേക്ക് ഇറക്കിയാണ് അവശിഷ്ടങ്ങൾ കോരുന്നത്. പണി പൂർത്തിയാകാതെ കരാർ കമ്പനിയുടെ ജോലികളെല്ലാം പൂർത്തിയാക്കിയിട്ടുണ്ട് എന്ന രീതിയിൽ റിപ്പോർട്ട് കൊടുത്ത നഗരസഭ സെക്രട്ടറിയുടെ നടപടിയും വിമർശനങ്ങൾക്കിടയാക്കിയിട്ടുണ്ട്.
കോൺക്രീറ്റ് അവശിഷ്ടങ്ങൾ കായലിൽ വീണ ഭാഗങ്ങൾ മൂന്നാൾ താഴ്ചയുണ്ടായിരുന്നത് ഇപ്പോൾ ഒരാൾക്ക് നടന്ന് പോകാനാവുന്ന വിധം നികന്നിരിക്കുകയാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. കായലിെൻറ ഒഴുക്കിനെയും മത്സ്യബന്ധനത്തെയും ഇത് ബാധിക്കുന്നതായും ഇവർ പറയുന്നു. കായലിെല മുഴുവൻ കോൺക്രീറ്റ് അവശിഷ്ടങ്ങളും കരാർ കമ്പനി കോരിനീക്കിയെന്ന് ജില്ല ഭരണകൂടം നേരിട്ട് നിരീക്ഷിക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.