കൊച്ചി: എറണാകുളം മാർക്കറ്റ് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തിയ ബംഗാൾ സ്വദേശി പിടിയിലായി. മുർഷിദാബാദ് സ്വദേശി സാഗറിനെയാണ് (22) മാർക്കറ്റ് റോഡിൽനിന്നും സെൻട്രൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. വിജയശങ്കറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
മാർക്കറ്റിനുള്ളിൽ ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ കഞ്ചാവ് കച്ചവടം നടക്കുന്നതായി സംശയമുണ്ടെന്ന് വ്യാപാരികളും യൂനിയൻ തൊഴിലാളികളും പൊലീസിനെ അറിയിച്ചിരുന്നു. ഇതേത്തുടർന്ന് മാർക്കറ്റ് റോഡ് പരിസരത്ത് രാത്രികാലങ്ങളിൽ പൊലീസ് നിരീക്ഷണം ഏർപ്പെടുത്തി. കഴിഞ്ഞദിവസം രാത്രി 11ന് പട്രോളിങ് നടത്തുമ്പോൾ മാർക്കറ്റ് പരിസരത്ത് സംശയാസ്പദമായി കണ്ട പ്രതിയുടെ കൈയിലിരുന്ന പ്ലാസ്റ്റിക് കവറിൽനിന്നാണ് അരക്കിലോയോളം കഞ്ചാവ് കണ്ടെടുത്തത്. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. വിശദമായി ചോദ്യം ചെയ്തപ്പോൾ വിൽക്കാൻ െവച്ചിരുന്ന കഞ്ചാവിനെ കുറിച്ച് വിവരം നൽകി. തുടർന്ന് മാർക്കറ്റ് റോഡിലെ കെട്ടിടത്തിൽ പ്രതി ഒളിപ്പിച്ചുെവച്ചിരുന്ന 3.25 കിലോയോളം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.