മട്ടാഞ്ചേരി: ജല മെട്രോ ടെർമിനലിന്റെ നിർമാണ പ്രവർത്തനങ്ങൾ ഒക്ടോബറിൽ പൂർത്തീകരിക്കുമെന്നും ഡിസംബറിൽ സർവിസ് ആരംഭിക്കുമെന്നും കൊച്ചി ജല മെട്രോ മാനേജിങ് ഡയറക്ടർ ലോക് നാഥ് ബെഹ്റ പറഞ്ഞു. മട്ടാഞ്ചേരി ജലമെട്രൊ ആക്ഷൻ കൗൺസിൽ ചർച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആക്ഷൻ കൗൺസിൽ ചെയർമാൻ കിഷോർ ശ്യാംജി അധ്യക്ഷത വഹിച്ചു. കെ.ജെ. മാക്സി എം.എൽ.എ, ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ, അസി. പൊലീസ് കമീഷണർ കെ.ആർ. മനോജ്, ഭരത് എൻ. ഖോന എന്നിവർ സംസാരിച്ചു.
ഫോർട്ട്കൊച്ചി : വൈപ്പിൻ - ഫോർട്ട്കൊച്ചി റോ- റോ സർവിസ് ഏറ്റെടുത്ത് നടത്താൻ തയാറാണെന്ന് കൊച്ചി ജല മെട്രോ മാനേജിങ് ഡയറക്ടർ ലോക് നാഥ് ബെഹ്റ. സർവിസ് നടത്തുന്നതിലെ പോരായ്മകളും പരാതികളും കണക്കിലെടുത്താണ് എം.ഡിയുടെ പ്രതികരണം. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് കെ.ജെ. മാക്സി എം.എൽ.എയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.