കൊച്ചി: പിയോളി ലെയ്നിലെ ലേഡീസ് ഹോസ്റ്റലിൽനിന്നും മൊബൈൽ മോഷ്ടിച്ച കേസിൽ അറസ്റ്റിലായ പ്രതി വീട്ടമ്മയെയും മകളെയും ഫോണിലൂടെ അസഭ്യം പറഞ്ഞ സംഭവത്തിലും അറസ്റ്റിൽ.
കോട്ടയം മീനച്ചിൽ താലൂക്ക്, ലാലം, പായ്പാർ കീച്ചേരി വീട്ടിൽ സന്തോഷാണ് (26) എറണാകുളം സെൻട്രൽ പൊലീസിെൻറ പിടിയിലായത്.
പുതുവർഷ ദിവസം രാത്രി ലേഡീസ് ഹോസ്റ്റലിൽ മൊബൈൽ മോഷണം നടത്തുന്നത് താമസക്കാരിയുടെ ശ്രദ്ധയിൽ പെട്ടു. ഇവർ ഒച്ച വെച്ചതിനെ തുടർന്ന് കെട്ടിടത്തിൽനിന്നും ചാടി കടന്നുകളയുകയായിരുന്നു. ഇതിനിടെ പ്രതിയുടെ ആധാർ കാർഡ് അടക്കമുള്ള രേഖകളടങ്ങിയ പഴ്സും മോഷ്ടിച്ച ഫോണും മറ്റൊരു മൊബൈൽ ഫോണും നിലത്തുവീണു.
രാത്രി തന്നെ പ്രതി പിടിയിലായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹോസ്റ്റൽ പരിസരത്ത് വീണ ഫോണിൽനിന്നാണ് കഴിഞ്ഞയാഴ്ച സെൻറ് ബെനഡിക്ട് റോഡിലുള്ള വീട്ടമ്മയെയും മകളെയും അസഭ്യം പറഞ്ഞത് ഇയാളാണെന്ന് ബോധ്യമായത്. ഇരു കേസുകളിലേക്കും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
എ.സി.പി കെ. ലാൽജിയുടെ മേൽനോട്ടത്തിൽ, സെൻട്രൽ പൊലീസ് ഇൻസ്പെക്ടർ എസ്. വിജയശങ്കർ, സബ്ഇൻസ്പെക്ടർമാരായ വിപിൻ കുമാർ കെ.ജി, തോമസ് കെ. എക്സ്, മധു, വിദ്യ, എ.എസ്.ഐ മാരായ ഗോപി, സന്തോഷ്, ജാക്ക്സൺ എസ്.സി.പി ഒ. റെജി, തുടങ്ങിയവർ അടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.