മൂക്കന്നൂർ സഹകരണ ബാങ്കിലെ അഴിമതി: അന്വേഷണം വേണം -സി.പി.എം

അങ്കമാലി: ചട്ടവിരുദ്ധമായി വായ്പ അനുവദിച്ച് 25 കോടിയോളം കുടിശ്ശിക വരുത്തിയ മൂക്കന്നൂർ സർവിസ് സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് ഭരണസമിതി അംഗങ്ങളുടെയും സെക്രട്ടറിയുടെയും പക്കൽനിന്ന് നഷ്ടപ്പെട്ട തുക ഈടാക്കണമെന്ന് സി.പി.എം അങ്കമാലി ഏരിയ സെക്രട്ടറി കെ.കെ. ഷിബുവും മൂക്കന്നൂർ ലോക്കൽ സെക്രട്ടറി പി.വി. മോഹനനും വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ബാങ്കിനെ തകർക്കും വിധം നിയമവിരുദ്ധമായാണ് സെക്രട്ടറിയും ഭരണസമിതിയും ഇടപെട്ടിട്ടുള്ളത്. സഹകരണ വകുപ്പുതല അന്വേഷണത്തിൽ വലിയ സാമ്പത്തിക വെട്ടിപ്പുകളാണ് കണ്ടെത്തിയത്. ചട്ടം ലംഘിച്ച് സെക്രട്ടറി സ്വന്തം നിലയിൽ പല അനുകൂല്യങ്ങൾ എഴുതിയെടുത്തതായും വൻ തുക കുടിശികയുള്ളപ്പോൾ തന്നെ സ്വന്തക്കാർക്ക് വായ്പ അനുവദിച്ചതായും കുറ്റപ്പെടുത്തി. 

Tags:    
News Summary - Mookkannur Co-operative Bank scam: An inquiry is needed - CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.