ബെന്നി ബഹനാൻ എം.പി റെയിൽവേ സ്ഥിരം സമിതി അധ്യക്ഷൻ രാധാ മോഹൻസിങ് എം.പിയുമായി ചർച്ച നടത്തുന്നു

അങ്കമാലിയിൽ കൂടുതൽ ട്രെയിനുകൾക്ക് സ്‌റ്റോപ് അനുവദിക്കണം -എം.പി

അങ്കമാലി: ചാലക്കുടി പാർലമെന്‍റ് മണ്ഡലത്തിൽ നടപ്പാക്കേണ്ട റെയിൽ വികസനപദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ബെന്നി ബഹനാൻ എം.പി റെയിൽവേ സ്ഥിരം സമിതി അധ്യക്ഷൻ രാധാ മോഹൻസിങ് എം.പിയെ നേരിൽക്കണ്ട് ആവശ്യപ്പെട്ടു.

പ്ലാറ്റ്ഫോമിന് കുറുകെ ലെവൽക്രോസ് നിലനിൽക്കുന്നതിനാൽ കടുത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന അങ്കമാലി റെയിൽവേ സ്റ്റേഷനിൽ മേൽപാലം നിർമിച്ച് ഗതാഗതക്കുരുക്കിന് പരിഹാരം ഉണ്ടാക്കണം. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, കാലടി - മലയാറ്റൂർ തീർഥാടനകേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാർ അങ്കമാലി റെയിൽവേ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത് എന്നതിനാൽ പാലരുവി എക്സ്പ്രസ്, ധൻബാദ് എക്സ്പ്രസ്, ഏറനാട് എക്സ്പ്രസ്, രാജ്യറാണി എക്സ്പ്രസ്, അമൃത എക്സ്പ്രസ്, നേത്രാവതി എക്സ്പ്രസ് എന്നീ ട്രെയിനുകൾക്ക് അങ്കമാലിയിൽ സ്റ്റോപ് അനുവദിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.

ചൊവ്വര റയിൽവേ സ്റ്റേഷനുസമീപം പുറയാർ ലെവൽ ക്രോസിനുപകരം റെയിൽവേ മേൽപാലം ഉടൻ നിർമിക്കണം. ജില്ലയുടെ കിഴക്കൻ മേഖലകളിലെ യാത്രക്കാർ കൂടുതലായി ആശ്രയിക്കുന്ന ആലുവ റെയിൽവേ സ്റ്റേഷനിൽ 16ഓളം പ്രധാന ട്രെയിനുകൾക്കും സ്റ്റോപ്പില്ല. ആവശ്യങ്ങൾ പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കാമെന്ന് ചെയർമാൻ ഉറപ്പുനൽകി.

Tags:    
News Summary - More trains should be allowed to stop at Angamaly - M.P

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.