കാക്കനാട്: നോട്ടീസും ബോധവത്കരണ നിർദേശങ്ങളുമായി തൃക്കാക്കര നഗരസഭ ഡെങ്കുവിനെതിരെ പടയൊരുക്കം നടത്തുമ്പോൾ കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്സിന് സമീപത്തെ നഗരസഭയുടെ സ്വന്തം പാർക്ക് പരിസരം വൃത്തിഹീനമായി തുടരുന്നു.
ഡെങ്കിപ്പനി പരത്തുന്ന കൊതുകുകൾക്ക് ഒളിക്കാനും പ്രജനനം നടത്താനും പുതിയ ഇടങ്ങളായി മൂടിയില്ലാത്ത ജലസംഭരണികളായ രണ്ട് ബാരലുകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. അതിൽ കൊതുകുകൾ മുട്ടയിട്ടുവളരുകയാണ്. പാർക്കിൽ എത്തുന്നവർ കൊതുകുകടി ഏൽക്കുന്നതിനാൽ അഞ്ച് മിനിറ്റിൽ കൂടുതൽ നിൽക്കാറില്ല.
എൻ.ജി.ഒ ക്വാർട്ടേഴ്സിലെ ഈ പാർക്കിന് 30 മീ. അകലെയാണ് ഹെൽത്ത് സെൻറർ. ഇവിടെ മെഡിക്കൽ ഓഫിസർ, ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരടക്കം നിരവധി ആരോഗ്യ പ്രവർത്തകർ ഉണ്ടായിട്ടും പാർക്കിലെ ജലസംഭരണിയിലെ കൊതുകുകളെ തുരത്താൻ തയാറാകുന്നില്ല. ഓരോ ആഴ്ചയും ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ നഗരസഭ ചെയർപേഴ്സൻ രാധാമണിപിള്ളയും ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ഉണ്ണി കാക്കനാടും യോഗം വിളിക്കാറുണ്ട്. അതിൽ പാർക്ക് ഉൾപ്പെടെയുള്ള പൊതുഇടങ്ങളിൽ മെഡിക്കൽ ഓഫിസർ, ഹെൽത്ത് ഇൻസ്പെക്ടർ എന്നിവർ നേരിട്ടെത്തി പരിശോധന നടത്തണമെന്ന ഒരുനിർദേശവും നൽകുന്നില്ലയെന്നാണ് പ്രതിപക്ഷ അംഗങ്ങൾ കുറ്റപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.