കുട്ടികളിലെ മുണ്ടിനീര്; തൃക്കാക്കരയിൽ ഊർജിത പ്രതിരോധം

കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ ര​ണ്ട് സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളി​ൽ മു​ണ്ടി​നീ​ര് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ ഇ​ട​പെ​ട​ൽ. തൃ​ക്കാ​ക്ക​ര​യി​ൽ മു​ണ്ടി​നീ​ര് വ്യാ​പ​ക​മാ​കു​ന്നു​വെ​ന്ന ‘മാ​ധ്യ​മം’ വാ​ർ​ത്ത​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

തൃ​ക്കാ​ക്ക​ര കൊ​ച്ചി​ൻ പ​ബ്ലി​ക് സ്കൂ​ൾ, കാ​ർ​ഡി​ന​ൽ എ​ൽ.​പി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ആ​ശ ദേ​വി​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് ജി​ല്ലാ സ​ർ​വൈ​ല​ൻ​സ് ഓ​ഫി​സ​ർ ഡോ. ​ആ​ശ, ത്യ​ക്കാ​ക്ക​ര ആ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​മേ​ഘ്ന രാ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ൾ സ​ന്ദ​ർ​ശി​ച്ച് രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി.

നി​ല​വി​ൽ സ്കൂ​ൾ കു​ട്ടി​ക​ള​ട​ക്കം 49 പേ​ർ​ക്കാ​ണ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ. തൃ​ക്കാ​ക്ക​ര കാ​ർ​ഡി​ന​ൽ എ​ൽ.​പി സ്‌​കൂ​ളി​ൽ എ​ൽ.​കെ.​ജി, യു.​കെ.​ജി, ഒ​ന്നാം ക്ലാ​സ് എ​ന്നീ ക്ലാ​സു​ക​ളി​ലെ 38 കു​ട്ടി​ക​ൾ​ക്കും ഒ​രു അ​ധ്യാ​പി​ക​ക്കും ഒ​രു വി​ദ്യാ​ർ​ഥി​യു​ടെ മു​ത്ത​ശ്ശി​ക്കും ഉ​ൾ​പ്പെ​ടെ 40 പേ​ർ​ക്കു​മാ​ണ്​ രോ​ഗ​ല​ക്ഷ​ണം ക​ണ്ട​ത്. തൃ​ക്കാ​ക്ക​ര കൊ​ച്ചി​ൻ പ​ബ്ലി​ക് സ്കൂ​ളി​ൽ യു.​കെ.​ജി​യി​ലെ എ​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഒ​രു അ​ധ്യാ​പി​ക​ക്കും ഉ​ൾ​പ്പെ​ടെ ഒ​മ്പ​ത് പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ, അ​ധ്യാ​പ​ക​ർ, പി.​ടി.​എ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക് ബോ​ധ​വ​ൽ​ക​ര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു.

രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ രോ​ഗം മാ​റു​ന്ന​ത് വ​രെ സ്കൂ​ളി​ൽ വ​ര​രു​തെ​ന്ന് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി.

രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്ത ര​ണ്ട് സ്കൂ​ളു​ക​ളി​ലും ഭാ​വി​യി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ക്കു​മ്പോ​ൾ വാ​ക്സി​നേ​ഷ​ൻ സ്റ്റാ​റ്റ​സ് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ വി​ഭാ​ഗം നി​ർ​ദേ​ശം ന​ൽ​കി. 

മ​ഞ്ഞ​പ്പി​ത്ത​വും ഡെ​ങ്കി​പ്പനി​യും വ്യാ​പ​കം

തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ മ​ഞ്ഞ​പ്പി​ത്ത​വും ഡെ​ങ്കി​പ്പ​നി​യും വ്യാ​പ​ക​മാ​കു​ന്നു. ചി​റ്റേ​ത്തു​ക​ര മേ​ഖ​ല​യി​ലാ​ണ് മ​ഞ്ഞ​പ്പി​ത്ത ബാ​ധി​ത​ർ കൂ​ടു​ത​ൽ. പ്ര​മേ​ഹം, അ​മി​ത ര​ക്ത​സ​മ്മ​ർ​ദം, ഫാ​റ്റി​ലി​വ​ർ പോ​ലു​ള്ള ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ൾ സ​മൂ​ഹ​ത്തി​ൽ വ്യാ​പ​ക​മാ​ണെ​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത ആ​വ​ശ്യ​മാ​ണെ​ന്ന്​ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 43 ഡി​വി​ഷ​നു​ക​ളി​ലും ആ​ശ വ​ർ​ക്ക​ർ​മാ​ർ സ​ർ​വേ ന​ട​ത്തി. കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളി​ൽ ക്ലോ​റി​നേ​ഷ​ൻ ചെ​യ്തു​വ​രു​ന്നു​ണ്ട്. അ​തേ​സ​മ​യം, വി​വി​ധ വാ​ർ​ഡു​ക​ളി​ൽ ഡെ​ങ്കി​പ്പ​നി ബാ​ധി​ത​രു​ടെ എ​ണ്ണ​വും കൂ​ടു​ന്ന​ത് ആ​ശ​ങ്ക പ​ര​ത്തു​ന്നു​ണ്ട്.

ഡെ​ങ്കി വ്യാ​പ​നം കൂ​ടു​ത​ലാ​യ ബി.​എം ന​ഗ​ർ വാ​ർ​ഡി​ൽ ക​ഴി​ഞ്ഞ ആ​ഴ്ച്ച ജി​ല്ലാ വെ​ക്ട​ർ ക​ൺ​ട്രോ​ൾ ടീം ​പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഡി​വി​ഷ​നി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി ക്യാ​മ്പു​ക​ളി​ലും നി​ർ​മ്മാ​ണ സ്ഥ​ല​ങ്ങ​ളി​ലും ഈ​ഡി​സ് ഹ​ണ്ട് എ​ന്ന പേ​രി​ൽ 35 സം​ഘ​ങ്ങ​ളാ​യി തി​രി​ച്ചാ​യി​രു​ന്നു പ​രി​ശോ​ധ​ന.

Tags:    
News Summary - Mumps in children; Thrikkakara municipality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.