കുഴുപ്പിള്ളി കൊലപാതകം: രണ്ടാംപ്രതി കോടതിയില്‍ കീഴടങ്ങി

വൈ​പ്പി​ന്‍: കു​ഴു​പ്പി​ള്ളി പ​ള്ള​ത്താം​കു​ള​ങ്ങ​ര ബീ​ച്ച് റോ​ഡി​ല്‍ യു​വാ​വ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ര​ണ്ടാം പ്ര​തി ഞാ​റ​ക്ക​ല്‍ ഫ​സ്​​റ്റ്​ ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ കീ​ഴ​ട​ങ്ങി. അ​യ്യ​മ്പി​ള്ളി ചൂ​ള​ക്ക​പ്പ​റ​മ്പി​ല്‍ നാം​ദേ​വാ​ണ്​ (19) വ്യാ​ഴാ​ഴ്ച രാ​വി​ലെ 11.30ഓ​ടെ കീ​ഴ​ട​ങ്ങി​യ​ത്. ഇ​യാ​ളെ മു​ന​മ്പം പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ല്‍ വാ​ങ്ങി.

കൊ​ല​പാ​ത​കം ന​ട​ന്ന ബീ​ച്ച് റോ​ഡി​ല്‍ എ​ത്തി​ച്ച് ശ​നി​യാ​ഴ്ച തെ​ളി​വെ​ടു​പ്പി​നു​ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. അ​യ്യ​മ്പി​ള്ളി കൈ​പ്പ​ന്‍ വീ​ട്ടി​ല്‍ അ​മ്പാ​ടി​യെ (19) സം​ഭ​വം ന​ട​ന്ന​യു​ട​ൻ പി​ടി​കൂ​ടി​യി​രു​ന്നു. എ​ട​വ​ന​ക്കാ​ട് ഇ​ല്ല​ത്തു​പ​ടി പാ​ല​ക്ക​ല്‍ വീ​ട്ടി​ല്‍ ജി​ത്തൂ​സ് (19), കു​ഴു​പ്പി​ള്ളി തു​ണ്ടി​പ്പു​റം മു​ല്ല​പ്പ​റ​മ്പ് വീ​ട്ടി​ല്‍ ശ​ര​ത് (19) എ​ന്നി​വ​രെ​യും റൂ​റ​ല്‍ എ​സ്.​പി കെ. ​കാ​ര്‍ത്തി​ക്കി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ന്നീ​ട് പി​ടി​കൂ​ടി. കേ​സി​ല്‍ നാ​ലു പ്ര​തി​ക​ളും പി​ടി​യി​ലാ​യ​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. മ​റ്റെ​ന്തെ​ങ്കി​ലും ഗൂ​ഢാ​ലോ​ച​ന​യു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ച്ചു​വ​രു​ക​യാ​ണെ​ന്ന് റൂ​റ​ല്‍ എ​സ്.​പി അ​റി​യി​ച്ചു.

Tags:    
News Summary - Murder accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.