മൂവാറ്റുപുഴ: നഗരസഭക്കെതിരെ രൂക്ഷവിമർശനവുമായി ഓഡിറ്റ് റിപ്പോർട്ട്. പദ്ധതി നടത്തിപ്പിലെ അപാകതയും ഫയലുകളും രജിസ്റ്ററുകളും സൂക്ഷിക്കുന്നതിലുള്ള അനാസ്ഥയും നികുതിയും വാടകയും ഈടാക്കുന്നതിലെ വീഴ്ചകളും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന ഓഡിറ്റ് വകുപ്പിെൻറ റിപ്പോർട്ട് വന്നിരിക്കുന്നത്.
ഒരു മാസത്തിനകം നഗരസഭയുടെ പ്രത്യേക യോഗം കൂടി ഓഡിറ്റ് റിപ്പോർട്ട് വിശദമായി ചർച്ച ചെയ്യണമെന്നും ഇതിെൻറ അടിസ്ഥാനത്തിൽ നഗരസഭ എടുത്ത തീരുമാനത്തിെൻറ പകർപ്പ് പൊതുജനശ്രദ്ധക്കായി പ്രസിദ്ധപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
ആധുനിക മത്സ്യമാർക്കറ്റ് ഉപയോഗിക്കാതെ നശിക്കുന്നത്, ആരോഗ്യ വിഭാഗം രജിസ്റ്ററുകൾ കൃത്യമായി സൂക്ഷിക്കുന്നതിൽ വരുത്തുന്ന വീഴ്ചകൾ, ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ വർധിക്കുന്നു, തെരുവുവിളക്കുകൾക്കുള്ള സാമഗ്രികൾ വാങ്ങുന്നതിലെ അപാകതകൾ, തെരുവുനായ് നിയന്ത്രണ പദ്ധതിയിലെ വീഴ്ചകൾ തുടങ്ങിയവയാണ് പ്രധാന അപാകതയായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.