ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ പൊലീസ്​ അന്വേഷണം ആരംഭിച്ചു

മൂവാറ്റുപുഴ : പോളണ്ടിലെ വിവിധ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയ സംഭവത്തിൽ മൂവാറ്റുപുഴ പൊലീസ് അന്വേഷണം ആരംഭിച്ചു. മൂവാറ്റുപുഴ അടൂപറമ്പിൽ പ്രവർത്തിച്ചിരുന്ന ഹോം നഴ്സിങ് സ്ഥാപനത്തി​െൻറ മറവിൽ വിദേശ ജോലി വാഗ്ദാനം നൽകിയാണ്​ തട്ടിപ്പ് നടത്തിയത്.

പോളണ്ടിലെ സൂപ്പർമാർക്കറ്റുകളിലും ആശുപത്രികളിലും ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്​ത്​ ഒരു ലക്ഷം രൂപ മുതൽ 2 ലക്ഷം രൂപ വരെ തട്ടിയെന്ന്​ ഉദ്യോഗാർത്ഥികൾ നൽകിയ പരാതിയിലാണ്​ പൊലീസ് കേസെടുത്തത്.സംസ്ഥാനത്തി​​െൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ തട്ടിപ്പിനിരയായിട്ടുണ്ട്​.

പണം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭിക്കാതിരുന്നതിനെ തുടർന്ന് ഹോം നഴ്സിങ് സ്ഥാപനത്തിൽ എത്തിയെങ്കിലും ഇത് അടച്ചു പൂട്ടിയ നിലയിലായിരുന്നു. പണം വാങ്ങിയ ആളുടെ വീട്ടിൽ എത്തിയപ്പോൾ കൂടെ ഉണ്ടായിരുന്ന രണ്ട്​ പാർട്ണർമാർ പറ്റിച്ചുവെന്നായിരുന്നു വിശദീകരണം. പണം തിരികെ നൽകാൻ കഴിയില്ലെന്നും അറിയിച്ചു.ഇതേ തുടർന്ന് മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും ഒത്തുതീർപ്പിലൂടെ പ്രശ്നം പരിഹരിച്ച് പണം തിരികെ വാങ്ങാൻ നിർദ്ദേശിക്കുകയായിരുന്നു.

Tags:    
News Summary - Police have launched an investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.