കൊച്ചി: വോട്ടുയന്ത്രങ്ങളില്‍ സ്ഥാനാർഥികളുടെ പേരുകളും ചിഹ്നങ്ങളും അടങ്ങിയ ബാലറ്റ് പേപ്പറുകള്‍ ക്രമീകരിക്കുന്ന കാന്‍ഡിഡേറ്റ് സെറ്റിങ് ജില്ലയില്‍ പൂര്‍ത്തിയായി. വരണാധികാരികളുടെ മേല്‍നോട്ടത്തില്‍ ഇവ സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും. ബുധനാഴ്ച വിതരണം ചെയ്യും.
15ല്‍ കൂടുതല്‍ സ്ഥാനാർഥികള്‍ മത്സരിക്കുന്ന വാര്‍ഡുകളില്‍ അധികമായി ഒരു ബാലറ്റ് യൂനിറ്റുകൂടി ഉള്‍പ്പെടുത്തിയാണ് ക്രമീകരിച്ചിരിക്കുന്നത്. കാന്‍ഡിഡേറ്റ് സെറ്റിങ്ങിനുശേഷം മോക്പോള്‍ നടത്തി പ്രവര്‍ത്തനം പരിശോധിക്കും. വോട്ടെടുപ്പ് ദിവസം ആദ്യം മോക്പോള്‍ നടത്തിയതിനു ശേഷമായിരിക്കും യന്ത്രങ്ങള്‍ വോട്ടെടുപ്പിന് ഉപയോഗിക്കുക. കൊച്ചിന് കോര്‍പറേഷനിലെ പോളിങ് ബൂത്തുകളിലേക്കുള്ള വോട്ടുയന്ത്രങ്ങളുടെ കാന്‍ഡിഡേറ്റ് സെറ്റിങ് എറണാകുളം മഹാരാജാസ് സെൻറിനറി ഓഡിറ്റോറിയത്തിലും തൃപ്പൂണിത്തുറ നഗരസഭയുടേത് ഗവ. ബോയ്സ് ഹൈസ്കൂളിലും മൂവാറ്റുപുഴ നഗരസഭയുടേത് സ്കൗട്ട് ഭവനിലും കോതമംഗലം നഗരസഭയുടേത് ഗവ. ടൗണ്‍ യു.പി സ്കൂളിലുമാണ് നടന്നത്.
പെരുമ്പാവൂര്‍ നഗരസഭയിലേത് മുനിസിപ്പല്‍ ടൗണ്‍ഹാളിലും ആലുവ നഗരസഭയിലേത് ഗേള്‍സ് ഹൈസ്കൂളിലും കളമശ്ശേരിയിലേത് മുനിസിപ്പല്‍ ടൗണ്‍ ഹാളിലും പറവൂര്‍ നഗരസഭയുടേത് ഗവ. എച്ച്.എസിലും അങ്കമാലി നഗരസഭയുടേത് മുനിസിപ്പല്‍ ഓഫിസ് സമുച്ചയത്തിലും ഏലൂര്‍ നഗരസഭയുടേത് ഗാര്ഡിയന് ഏഞ്ചല്‍ സ്കൂളിലും പൂര്‍ത്തിയാക്കി. പൂർണമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് സെറ്റിങ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.