കൊച്ചി: എറണാകുളം ജില്ല ഓട്ടോറിക്ഷ ഡ്രൈവേഴ്സ് സഹകരണ സംഘത്തിന് കേന്ദ്ര ഭവന -നഗര മന്ത്രാലയത്തിെൻറ അർബൻ മൊബിലിറ്റി ഇന്ത്യ കോൺഫറൻസ് -2020െൻറ അംഗീകാരം. കോവിഡ് കാലത്ത് നടപ്പാക്കിയ പൊതുഗതാഗത സംരംഭങ്ങൾക്കുള്ള പുരസ്കാരങ്ങളിൽ 'സ്തുത്യർഹ സംരംഭം' വിഭാഗത്തിലാണ് നേട്ടം കൈവരിച്ചത്.
ഇന്ത്യയിൽ തന്നെ ആദ്യമായി ആറ് ട്രേഡ് യൂനിയനുകൾ ചേർന്ന് രൂപവത്കരിച്ച സംഘം വ്യത്യസ്ത പ്രവർത്തനങ്ങളാൽ ശ്രദ്ധ നേടിക്കഴിഞ്ഞു. സംഘത്തിെൻറ ഓൺലൈൻ ഓട്ടോ സംവിധാനമായ 'ഓസാ' റൈഡ് ആപ് പൂർത്തീകരണ ഘട്ടത്തിലാണ്.
കോവിഡ് പ്രോട്ടോകോൾ പാലിച്ച് യാത്രക്കൂലി വാങ്ങുന്നതിന് ഫെഡറൽ ബാങ്കുമായി ഓട്ടോകളിൽ ചേർന്ന് ക്യു.ആർ കോഡ് സംവിധാനം ഏർപ്പെടുത്തി. സൊസൈറ്റി പ്രവർത്തനം വിപുലീകരിക്കാൻ തൊഴിലാളി കുടുംബങ്ങളെ ചേർത്ത് വിവിധ സംരംഭങ്ങൾ, പൊതുജനോപകാര പ്രദമായ സേവന പദ്ധതികൾ തുടങ്ങിയവ സംഘം ലക്ഷ്യമിടുന്നുണ്ട്.
എം.ബി. സ്യമന്തഭദ്രൻ പ്രസിഡൻറും കെ.കെ. ഇബ്രാഹിംകുട്ടി സെക്രട്ടറിയുമായ ഭരണസമിതിയിൽ ആറ് ട്രേഡ് യൂനിയനുകളുടെ പ്രതിനിധികളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.