കാക്കനാട്: നവകേരള സദസ്സിലൂടെ ലഭിച്ച നിവേദനങ്ങള്‍ പരമാവധി വേഗത്തില്‍ തീര്‍പ്പാക്കാൻ ജില്ലതല അവലോകന യോഗത്തിൽ തീരുമാനം. ജനങ്ങള്‍ക്കനുകൂലമായി എങ്ങനെ തീര്‍പ്പാക്കാം എന്ന മനോഭാവത്തിലാവണം ഓരോ നിവേദനവും പരിഗണിക്കേണ്ടത്. വേഗതക്കൊപ്പം ഗുണപരമായ തീരുമാനങ്ങളും ഉറപ്പാക്കണം. വിവിധ വകുപ്പുകളുടെ പ്രവര്‍ത്തന പുരോഗതി യോഗം അവലോകനം ചെയ്തു.
നവ കേരളസദസ്സ് നോഡല്‍ ഓഫിസര്‍ സുമന് ബില്ല അധ്യക്ഷത വഹിച്ചു. മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച വകുപ്പുകളെ മറ്റുള്ളവര്‍ മാതൃകയാക്കണമെന്ന് ജില്ല കലക്ടര്‍ എന്‍.എസ്.കെ ഉമേഷ് പറഞ്ഞു.
പതിനയ്യായിരത്തിന് മുകളില്‍ അപേക്ഷ ലഭിച്ച തദ്ദേശ സ്വയംഭരണ വകുപ്പ് പതിനായിരത്തോളം തീര്‍പ്പാക്കിക്കഴിഞ്ഞു. ഭക്ഷ്യ പൊതുവിതരണം, പൊലീസ്, രജിസ്ട്രേഷന്, തൊഴിലും നൈപുണ്യവും എന്നീ വകുപ്പുകള്‍ ഇതിനകം 85 ശതമാനത്തിന് മുകളില്‍ അപേക്ഷകളും തീര്‍പ്പാക്കിയിട്ടുണ്ട്.
അഡീഷണല്‍ ജില്ല മജിസ്ട്രേറ്റ് ആശ സി.എബ്രഹാം, ഡെപ്യൂട്ടി കലക്ടര്‍മാരായ വി.ഇ.അബ്ബാസ്, ജോളി ജോസഫ്, ഹുസൂര്‍ ശിരസ്തദാര്‍ (ഇന്‍ ചാര്‍ജ്) ബിന്ദു രാജന് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.