ആലുവ: റൂറൽ ജില്ലയിലെ പുതുവത്സരാഘോഷം പൊലീസ് നിരീക്ഷണത്തിൽ. ആഘോഷഭാഗമായി ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തിൽ 1500 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും.സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പ്രത്യേക പട്രോളിങ് സംഘങ്ങളുണ്ടാകും. പ്രധാന ഇടങ്ങളിൽ മഫ്തി പൊലീസ് സാന്നിധ്യമുണ്ടാകും. മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. രാത്രി പാതയോരങ്ങളിലും മറ്റും അനധികൃത ആൾക്കൂട്ടങ്ങൾ അനുവദിക്കില്ല. ഡി.ജെ പാർട്ടികളും മറ്റും പൊലീസ് നിരീക്ഷണത്തിലായിരിക്കും.
പാർട്ടികളിൽ പങ്കെടുക്കുന്നവർ തിരിച്ചറിയൽ കാർഡ് കരുതണം. പങ്കെടുക്കുന്നവരുടെ പേര് വിവരം ഉൾപ്പെടുന്ന കാര്യങ്ങൾ രജിസ്റ്ററിൽ എഴുതി സൂക്ഷിക്കണം. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നില്ലെന്ന് സംഘാടകർ ഉറപ്പുവരുത്തണം. പരിപാടികൾ നടത്തുന്നവർ ഡിവൈ.എസ്.പി ഓഫിസിൽനിന്ന് മുൻകൂർ അനുവാദം വാങ്ങണം. ബന്ധപ്പെട്ട സ്റ്റേഷനുകളിലും വിവരം അറിയിക്കണം. ജില്ല അതിർത്തികളിൽ പ്രത്യേക പരിശോധനയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.