മട്ടാഞ്ചേരി: സംസ്ഥാനത്ത് ട്രോളിങ് നിരോധനത്തിനുശേഷം മത്സ്യബന്ധനം ആരംഭിക്കാൻ സർക്കാർ അനുവാദം നൽകിയെങ്കിലും കൊച്ചി ഫിഷറീസ് ഹാർബറിൽനിന്നുള്ള മത്സ്യബന്ധനത്തിന് അനുമതി നൽകാത്തത് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു.
കെണ്ടയ്ൻമെൻറ് സോണായതിനാലാണ് അധികൃതർ അനുമതി നിഷേധിച്ചത്. രോഗവ്യാപനം രൂക്ഷമായ കൊല്ലം ഉൾപ്പെടെയുള്ള ഹാർബറുകളിൽ നിന്നുള്ള ബോട്ടുകൾക്ക് േകാവിഡ് പ്രോട്ടോേകാൾ അനുസരിച്ചുള്ള മത്സ്യബന്ധനത്തിന് അനുമതി നൽകിയിരിക്കെ കൊച്ചിയോട് മാത്രമുള്ള വിവേചനം എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നാണ് ബോട്ടുടമകൾ പറയുന്നത്.
മുന്നൂറോളം ട്രോൾ നെറ്റ് ബോട്ടുകളാണ് കൊച്ചി കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്നത്. ഇതിൽ കുറച്ച് ബോട്ടുകളെയെങ്കിലും കടലിൽ പോകാൻ അനുവദിക്കണമെന്നാണ് ബോട്ടുടമകളുടെ ആവശ്യം. ബോട്ടിൽ പണിയെടുക്കുന്ന അന്തർ സംസ്ഥാന തൊഴിലാളികളെ നാട്ടിൽ എത്തിച്ച് 14 ദിവസം നിരീക്ഷണത്തിലിരുത്തിയതിനുതന്നെ ഉടമകൾക്ക് വൻതുകയാണ് െചലവായത്. ഇതിനിെട കടലിൽ പോകാതിരുന്നാൽ അത് വലിയ പ്രതിസന്ധി സൃഷ്ടിക്കും.
മാത്രമല്ല, ഇവിടുത്തെ തൊഴിലാളികൾ മറ്റ് ഹാർബറുകളിലേക്ക് പോകുന്ന സാഹചര്യമുണ്ടായാൽ പിന്നീട് കൊച്ചിയിലെ ബോട്ടുകളിൽ ജോലിക്ക് ആളെ കിട്ടാതാകുമെന്നും ഉടമകൾ പറയുന്നു. അഞ്ചുമാസമായി പ്രവർത്തിക്കാത്തതിനാൽ പല ബോട്ടുകളും നശിക്കുന്ന അവസ്ഥയാണ്.
ഇനിയും കടലിൽ ഇറക്കാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ ബോട്ടുകൾ ഇരുമ്പുവിലയ്ക്ക് തൂക്കിവിൽക്കേണ്ടിവരുമെന്നും കൊച്ചി ട്രോൾ നെറ്റ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ പ്രസിഡൻറ് ടി.യു. ഫൈസൽ, സെക്രട്ടറി സിബി പുന്നൂസ് എന്നിവർ പറഞ്ഞു. ബോട്ട് ഇറങ്ങാതിരുന്നാലും വലയും ഡിങ്കി വള്ളങ്ങൾ എന്നിവ ഉൾപ്പെടെ നശിക്കുകയാണ്.
മഴ പെയ്ത് ബോട്ടുകളിൽ വെള്ളം കയറുന്നത് കോരിക്കളയാൻപോലും ഹാർബറിൽ ആെരയും പ്രവേശിപ്പിക്കാത്ത അവസ്ഥയാണ്.
സംസ്ഥാനത്ത് കൊച്ചിയോളം ഇത്രയും വിശാലമായ മറ്റ് ഹാർബറില്ല. കോവിഡ് പ്രോട്ടോേകാൾ പ്രകാരം സമൂഹ അകലം പാലിച്ച് കച്ചവടം നടത്താൻ സൗകര്യമുള്ള ഈ ഹാർബറിനോടാണ് അധികൃതരുടെ വിവേചനം. പതിനായിരത്തോളം കുടുംബങ്ങളാണ് കൊച്ചി ഹാർബറിനെ ആശ്രയിച്ച് കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.