മട്ടാഞ്ചേരി: തെരഞ്ഞെടുപ്പുകാലത്ത് കൊട്ടിഘോഷിച്ച് തുടങ്ങിയ കറ്റാമറൈൻ ബോട്ടുകളിൽ ഒന്ന് കട്ടപ്പുറത്തായി. ഇരട്ട എൻജിൻ അടക്കമുള്ള അത്യാധുനിക സംവിധാനം അവകാശപ്പെട്ട ബോട്ടുകളിലൊന്ന് എറണാകുളം ജെട്ടിയിൽ കെട്ടിയിട്ടിരിക്കുകയാണ്.
ഫെബ്രുവരിയിൽ ഫോർട്ട്കൊച്ചിയിൽ ഗതാഗത മന്ത്രിയാണ് ഓൺലൈൻ വഴി സർവിസ് ഉദ്ഘാടനം നടത്തിയത്.
കൊച്ചി ജലഗതാഗത മേഖലയിൽ സർവിസിന് ഏഴ് ബോട്ടാണ് തയാറാക്കുന്നത്. ഇതിൽ രണ്ട് ബോട്ട് ആദ്യഘട്ട സർവിസിന് നീറ്റിൽ ഇറക്കിയായിരുന്നു ഉദ്ഘാടനം.
രണ്ട് എൻജിനുള്ള കറ്റാമറൈൻ ബോട്ട് ഏത് പ്രതികൂല കാലാവസ്ഥയിലും സർവിസ് നടത്താൻ കഴിയുമെന്നായിരുന്നു ഉദ്ഘാടനവേളയിൽ മന്ത്രി അവകാശപ്പെട്ടിരുന്നത്. തകരാറിലായ ബോട്ടിെൻറ ഒരു എൻജിൻ കഴിഞ്ഞയാഴ്ച നിലച്ചപ്പോൾ ഫോർട്ട്കൊച്ചി ജെട്ടിയിൽ ഇടിച്ചായിരുന്നു നിർത്തിയതെന്ന് പറയപ്പെടുന്നു. നിലവിൽ വാട്ടർ പൈപ്പിെൻറ തകരാറാണെന്നാണ് അധികൃതർ പറയുന്നത്.
ഫോർട്ട്കൊച്ചി, വൈപ്പിൻ, എറണാകുളം മേഖലയിൽ സർവിസ് നടത്തുന്ന 27, 32, 33, 35, 51 എന്നീ ബോട്ടുകളും ചെറിയ തകരാറുകളെ തുടർന്ന് അറ്റകുറ്റപ്പണി കാത്ത് വർക്ക്ഷോപ്പിൽ കിടക്കുകയാണ്. അടിയന്തരമായി ഈ ബോട്ടുകളുടെ തകരാറുകൾ പരിഹരിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന് വിവരാവകാശ പ്രവർത്തകൻ നിസാർ മാമു ആവശ്യപ്പെട്ടു.
ഒരു ബോട്ട് കുറഞ്ഞാൽ അത് മേഖലയിലെ ജലഗതാഗതത്തെ പ്രതികൂലമായി ബാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.