ഫോർട്ട്കൊച്ചി: ബ്രിട്ടീഷ് രാജാവായി ചാൾസ് മൂന്നാമന്റെ കിരീടധാരണം നടക്കുന്ന വേളയിൽ കൊച്ചി താലൂക്ക് വളപ്പിലെ കൊറോണേഷൻ ബെഞ്ച് ശ്രദ്ധാകേന്ദ്രമായി. ചാൾസിന്റെ പിതാമഹൻ ജോർജ് ആറാമന്റെ കിരീടധാരണ ഭാഗമായി ബ്രിട്ടീഷ് സർക്കാർ സ്ഥാപിച്ചതാണ് കൊറോണേഷൻ ബെഞ്ച്. ലണ്ടനിലെ കിരീടധാരണച്ചടങ്ങിൽ ചാൾസ് രാജാവ് എഡ്വേർഡ് രാജാവിന്റെ കസേരയായ സ്റ്റോൺ ഓഫ് ഡെസ്റ്റിനിയെന്ന സിംഹാസനത്തിലാണ് ഇരുന്നത്.
എഡ്വേർഡ് രാജാവിന്റെ ഓർമയിൽ ഫോർട്ട്കൊച്ചി വെളിയിൽ എഡ്വേർഡ് മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളും തലയുയർത്തി നിൽക്കുകയാണ്. 1937 മേയ് 12ന് ജോർജ് ആറാമന്റെ കിരീടധാരണ വേളയിലാണ് അന്നത്തെ ബ്രിട്ടീഷ് സർക്കാർ ഫോർട്ട്കൊച്ചിയിൽ പലയിടങ്ങളിലും സന്തോഷ സൂചകമായി കൊറോണേഷൻ സിമന്റ് ബെഞ്ചുകൾ സ്ഥാപിച്ചത്. ബെഞ്ചുകളിൽ കിരീടധാരണം ആലേഖനം ചെയ്തിട്ടുണ്ടായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ മുദ്രയും പതിച്ചിട്ടുണ്ട്.
കാലാന്തരത്തിൽ കൊറോണേഷൻ ബെഞ്ചുകൾ നശിച്ച് പോയെങ്കിലും ഫോർട്ട്കൊച്ചി കടപ്പുറത്ത് ഉണ്ടായിരുന്ന ബെഞ്ച് പഴമ നിലനിർത്തി നവീകരിച്ച് കൊച്ചി താലൂക്ക് ഓഫിസ് വളപ്പിൽ സ്ഥാപിക്കുകയായിരുന്നു. ഇതിന്റെ പ്രത്യേകതകൾ രേഖപ്പെടുത്തിയ ബോർഡും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ബ്രിട്ടീഷ് കാലഘട്ടത്തിലെ വിളക്കുകാലും കരിങ്കൽ തൊട്ടിയുമെല്ലാം വളപ്പിൽ സ്ഥാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.