ഒക്കല്‍ പഞ്ചായത്ത്​; കോണ്‍ഗ്രസ് അംഗങ്ങള്‍ക്കിടയിൽ ചേരിപ്പോര്, ഭരണം സ്തംഭനാവസ്ഥയിൽ

പെ​രു​മ്പാ​വൂ​ർ: ഒ​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ൾ​ക്കി​ട​യി​ലെ ചേ​രി​പ്പോ​ര് ഭ​ര​ണ​സ്തം​ഭ​ന​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​താ​യി ആ​ക്ഷേ​പം. കോ​ൺ​ഗ്ര​സ്​ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​സ​മി​തി​യി​ലെ പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഒ​രു​വ​ശ​ത്തും ചി​ല​ർ മ​റ്റൊ​രു ചേ​രി​യി​ലു​മാ​യി നീ​ങ്ങു​ന്ന​ത് പ​ല​പ്പോ​ഴും പ്ര​ശ്‌​ന​ങ്ങ​ള്‍ക്ക് കാ​ര​ണ​മാ​വു​ക​യാ​ണ്. പ​ഞ്ചാ​യ​ത്തി​ന്‍റെ ദൈ​നം​ദി​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ​പ്പോ​ലും ഇ​ത് ബാ​ധി​ക്കു​ക​യാ​ണെ​ന്നാ​ണ് മു​റു​മു​റു​പ്പ്.

പ​ഞ്ചാ​യ​ത്തി​ൽ സ്ഥി​രം സെ​ക്ര​ട്ട​റി​യി​ല്ലാ​താ​യി​ട്ട് മാ​സ​ങ്ങ​ളാ​യി. പ്ര​സി​ഡ​ന്‍റി​നെ​തി​രെ​യു​ള്ള​വ​ർ വൈ​സ് പ്ര​സി​ഡ​ന്‍റാ​ണ് കാ​ര്യ​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തെ​ന്ന ആ​രോ​പ​ണ​മു​യ​ർ​ത്തു​ന്നു. പ​ഞ്ചാ​യ​ത്തി​നു​കീ​ഴി​ലെ റോ​ഡ് വി​ക​സ​ന​ത്തി​ന് അ​നു​വ​ദി​ച്ച മെ​യി​ന്‍റ​ന​ൻ​സ്​ ഗ്രാ​ന്‍റ്​ അം​ഗ​ങ്ങ​ളെ അ​റി​യി​ക്കാ​തെ വ​ക​മാ​റ്റി ചെ​ല​വ​ഴി​ക്കാ​ൻ നീ​ക്കം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് ക​ഴി​ഞ്ഞ​ദി​വ​സം ചേ​ർ​ന്ന ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ൽ ബ​ഹ​ള​മു​ണ്ടാ​യി. പ്ര​സി​ഡ​ന്‍റും വൈ​സ് പ്ര​സി​ഡ​ന്‍റും ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ് ഇ​തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​തെ​ന്ന ആ​രോ​പ​ണ​മു​യ​ർ​ത്തി​യ​ത് ഭ​ര​ണ​പ​ക്ഷ നി​ര​യി​ലു​ള്ള​വ​രാ​ണ്. ഫ​ണ്ട് വ​ക​മാ​റ്റി ചെ​ല​വ​ഴി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ 11 പേ​ർ ഒ​പ്പി​ട്ട പ​രാ​തി ജോ​യ​ന്‍റ്​ ഡ​യ​റ​ക്ട​ർ​ക്ക്​ ന​ൽ​കി. ഇ​തി​ൽ ഭ​ര​ണ​പ​ക്ഷ​ത്തെ ഏ​ഴു​പേ​ർ ഒ​പ്പി​ട്ട​തോ​ടെ ചേ​രി​പ്പോ​ര് മ​റ​നീ​ക്കി പു​റ​ത്തു​വ​ന്നു. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റി​ന്‍റെ മ​ക​ന്‍റെ വി​വാ​ഹ​ത്തി​ന് സം​ഭാ​വ​ന ന​ൽ​കാ​ത്ത​തി​നെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്കം​പോ​ലും പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ലു​ണ്ടാ​യ​ത് പാ​ർ​ട്ടി​ക്കും നാ​ണ​ക്കേ​ടു​ണ്ടാ​ക്കി. ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി ലി​സ്റ്റി​ലു​ള്ള​വ​ർ പെ​ർ​മി​റ്റി​ന് അ​പേ​ക്ഷി​ക്കു​മ്പോ​ൾ ഫ​യ​ൽ മ​ട​ക്കു​ക​യാ​ണെ​ന്ന് എ​തി​ർ​പ​ക്ഷം പ​റ​യു​ന്നു.

അ​പേ​ക്ഷ​ക​രോ​ട് പു​റ​മെ​നി​ന്നു​ള്ള ഏ​ജ​ൻ​സി​യെ​ക്കൊ​ണ്ട് സ്ഥ​ലം അ​ള​പ്പി​ച്ച സ്‌​കെ​ച്ച് ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണെ​ന്നും ആ​യി​ര​ങ്ങ​ൾ മു​ട​ക്കി രേ​ഖ​ക​ൾ ത​യാ​റാ​ക്കി ന​ൽ​കു​മ്പോ​ൾ പി​ന്നെ​യും ബു​ദ്ധി​മു​ട്ടി​ക്കു​ക​യാ​ണെ​ന്നും ഏ​ഴു​ത​വ​ണ ന​ട​ന്നി​ട്ടും പെ​ർ​മി​റ്റ് കി​ട്ടാ​ത്ത കു​ടും​ബ​ത്തി​ന്‍റെ പ്ര​ശ്‌​ന​ത്തി​ൽ ഇ​ട​പെ​ട്ട മെം​ബ​റെ​യും ഭ​ർ​ത്താ​വി​നെ​യും അ​ധി​ക്ഷേ​പി​ച്ച് ഇ​റ​ക്കി​വി​ട്ട​താ​യും എ​തി​ർ​പ​ക്ഷം ആ​രോ​പി​ക്കു​ന്നു. മെം​ബ​റു​ടെ ഭ​ർ​ത്താ​വ് ത​ട്ടി​ക്ക​യ​റു​ന്ന​തും ബ​ഹ​ളം​വെ​ക്കു​ന്ന​തും പ്ര​സി​ഡ​ന്‍റ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ മ​റു​പ​ടി പ​റ​യു​ന്ന​തു​മാ​യ ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മം വ​ഴി പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ്. മെം​ബ​റു​ടെ ഭ​ർ​ത്താ​വാ​യ വി.​ബി. ശ​ശി​ക്കെ​തി​രെ പ്ര​സി​ഡ​ന്‍റ്​ ടി.​എ​ൻ. മി​ഥു​ൻ പൊ​ലീ​സി​ൽ പ​രാ​തി​യും ന​ൽ​കി.

ശാ​രീ​രി​ക പ്ര​യാ​സ​ങ്ങ​ളും ചി​കി​ത്സ​യും ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ടി.​എ​ൻ. മി​ഥു​ന്‍ പ്ര​സി​ഡ​ന്‍റാ​യ​ത്. പ​ല​പ്പോ​ഴും പ്ര​സി​ഡ​ന്‍റി​ന്‍റെ അ​സാ​ന്നി​ധ്യ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ്​ മി​നി സാ​ജ​നാ​ണ് കാ​ര്യ​ങ്ങ​ൾ നി​യ​ന്ത്രി​ച്ചി​രു​ന്ന​തെ​ന്നും മ​ണ്ണു​മാ​ഫി​യ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക്​ ഇ​വ​ർ വ​ഴി​വി​ട്ട സ​ഹാ​യം ചെ​യ്തി​ട്ടു​ണ്ടെ​ന്നും മ​റു​പ​ക്ഷം ആ​രോ​പി​ക്കു​ന്നു. പ്ര​സി​ഡ​ന്‍റി​നെ​യും വൈ​സ് പ്ര​സി​ഡ​ന്‍റി​നെ​യും മാ​റ്റ​ണ​മെ​ന്ന ഈ ​വി​ഭാ​ഗ​ത്തി​ന്‍റെ ആ​വ​ശ്യം നേ​തൃ​ത്വ​ത്തി​നെ വെ​ട്ടി​ലാ​ക്കി. എ​ന്നാ​ൽ, പ്ര​സി​ഡ​ന്‍റി​നെ​തി​രെ അ​വി​ശ്വാ​സ​പ്ര​മേ​യം ഉ​ൾ​പ്പെ​ടെ ന​ട​പ​ടി​ക​ൾ മു​ന്നി​ൽ​ക്ക​ണ്ട് എം.​എ​ൽ.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബു​ധ​നാ​ഴ്ച ചേ​രാ​നി​രു​ന്ന പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗ​ത്തി​ൽ​നി​ന്ന്​ എ​തി​ർ​വി​ഭാ​ഗം വി​ട്ടു​നി​ൽ​ക്കു​മെ​ന്ന് അ​റി​യി​ച്ച​തി​നാ​ൽ മാ​റ്റി​വെ​ച്ചു. 

Tags:    
News Summary - Okkal Panchayath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.