റോഡ് വികസനത്തിന് രാഷ്ട്രീയമില്ല -മന്ത്രി മുഹമ്മദ് റിയാസ്

പെ​രു​മ്പാ​വൂ​ർ: റോ​ഡ്​ വി​ക​സ​ന​ത്തി​ൽ രാ​ഷ്ട്രീ​യം മ​റ​ന്ന് ഒ​ന്നി​ച്ചു​നീ​ങ്ങു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്.

ഉ​യ​ര്‍ന്ന നി​ല​വാ​ര​ത്തി​ല്‍ 2.57 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് പു​ന​ര്‍നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​ക്കി​യ റ​യോ​ണ്‍പു​രം പാ​ല​ത്തി​ന്റെ ഉ​ദ്ഘാ​ട​ന​വും സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ ഈ ​വ​ര്‍ഷം അ​ഞ്ചു​ കോ​ടി വ​ക​യി​രു​ത്തി​യ പെ​രു​മ്പാ​വൂ​ർ-​കൂ​വ​പ്പ​ടി റോ​ഡി​ന്റെ​യും 1.4 കോ​ടി ചെ​ല​വ​ഴി​ച്ച് നി​ര്‍മി​ക്കു​ന്ന പാ​ണി​യേ​ലി-​മൂ​വാ​റ്റു​പു​ഴ റോ​ഡി​ന്റെ​യും നി​ര്‍മാ​ണോ​ദ്ഘാ​ട​ന​ങ്ങ​ളും നി​ര്‍വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​ക്കി​യ റോ​ഡു​ക​ളു​ടെ പ​രി​പാ​ല​ന​ത്തി​ന്​ റ​ണ്ണി​ങ് കോ​ണ്‍ട്രാ​ക്ട് വ്യ​വ​സ്ഥ​യി​ല്‍ പ​ദ്ധ​തി രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടു​ണ്ട്. പെ​രു​മ്പാ​വൂ​ർ മ​ണ്ഡ​ല​ത്തി​ലെ തോ​ട്ടു​വ-​ന​മ്പി​ള്ളി റോ​ഡ്, കു​റി​ച്ചി​ല​കോ​ട് ജ​ങ്ഷ​ന്‍ ന​വീ​ക​ര​ണം, ക​ടു​വാ​ളി​ൽ​നി​ന്ന് എ​യ​ര്‍പോ​ര്‍ട്ടി​ലേ​ക്കു​ള്ള റോ​ഡ് എ​ന്നി​വ​ക്ക് ആ​വ​ശ്യ​മാ​യ തു​ക അ​നു​വ​ദി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്ന്​ മ​ന്ത്രി പ​റ​ഞ്ഞു.

എ​ല്‍ദോ​സ് കു​ന്ന​പ്പി​ള്ളി എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബെ​ന്നി ബ​ഹ​നാ​ന്‍ എം.​പി മു​ഖ്യാ​ഥി​തി​യാ​യി​രു​ന്നു.

മു​ന്‍ എം.​എ​ല്‍.​എ സാ​ജു പോ​ള്‍, കൂ​വ​പ്പ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ബേ​സി​ല്‍ പോ​ള്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റു​മാ​രാ​യ സി​ന്ധു അ​ര​വി​ന്ദ്, പി.​പി. അ​വ​റാ​ച്ച​ന്‍, ജി​ല്ല പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ മ​നോ​ജ് മൂ​ത്തേ​ട​ൻ, ബാ​ബു ജോ​സ​ഫ്, പൊ​തു​മ​രാ​മ​ത്ത് എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ നീ​ന സൂ​സ​ൻ പു​ന്ന​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - There is no politics in road development - Minister Mohammad Riaz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.