ന​ഗ​ര​സ​ഭ​യു​ടെ പാ​ഴ്​​വ​സ്തു ശേ​ഖ​ര​ണ കേ​ന്ദ്രം നി​റ​ഞ്ഞ നി​ല​യി​ല്‍

പെ​രു​മ്പാ​വൂ​ര്‍ നഗരസഭയുടെ പാഴ്​വസ്തു ശേഖരണ കേന്ദ്രം നിറഞ്ഞുകവിഞ്ഞു

പെ​രു​മ്പാ​വൂ​ര്‍: ന​ഗ​ര​സ​ഭ​യു​ടെ പാ​ഴ്​​വ​സ്തു ശേ​ഖ​ര​ണ കേ​ന്ദ്രം നി​റ​ഞ്ഞു​ക​വി​ഞ്ഞ് മ​ലി​നീ​ക​ര​ണ​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​താ​യി ആ​ക്ഷേ​പം. ന​ഗ​ര​ത്തി​ലെ ലൈ​ബ്ര​റി റോ​ഡി​ലാ​ണ് കേ​ന്ദ്രം.

ഹ​രി​ത​ക​ര്‍മ സേ​ന ശേ​ഖ​രി​ക്കു​ന്ന​തു​ൾപ്പെടെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളാ​ണ് ഇ​വി​ടെ കു​മി​ഞ്ഞു​കൂ​ടി​യ​ത്. ഇ​തി​ൽ നി​ന്ന് ദു​ര്‍ഗ​ന്ധം വ​മി​ക്കു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു.

മു​നി​സി​പ്പ​ല്‍ ലൈ​ബ്ര​റി, കു​ഴി​പ്പി​ള്ളി​ക്കാ​വ്, അം​ഗ​ന്‍വാ​ടി, ഹോ​മി​യോ ഡി​സ്‌​പെ​ന്‍സ​റി തു​ട​ങ്ങി​യ​വ പ്ര​വ​ര്‍ത്തി​ക്കു​ന്ന​തി​ന് സ​മീ​പ​ത്താ​ണ് പാ​ഴ്‌​വ​സ്തു ശേ​ഖ​ര​ണ കേ​ന്ദ്രം. കൂ​ട്ടി​യി​ട്ട മാ​ലി​ന്യം കെ​ട്ടി​ട​വും വ​ള​പ്പും മ​തി​ല്‍ കെ​ട്ടും നി​റ​ഞ്ഞു​ക​വി​ഞ്ഞ് റോ​ഡി​ലേ​ക്ക് ചാ​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണ്. വ​ള​പ്പി​ല്‍ മേ​ൽ​ക്കൂ​ര ഇ​ല്ലാ​ത്ത​തി​നാ​ല്‍ മ​ഴ പെ​യ്യു​മ്പോ​ള്‍ അ​ഴു​ക്കു​വെ​ള്ളം കാ​ന​യി​ലേ​ക്കും റോ​ഡി​ലേ​ക്കും ഒ​ഴു​കു​ന്നു.

ദി​നം​പ്ര​തി നി​ര​വ​ധി ആ​ളു​ക​ള്‍ എ​ത്തു​ന്ന സ്ഥ​ല​ത്ത് മാ​ലി​ന്യം നി​റ​ഞ്ഞ​ത് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​യി​ട്ടു​ണ്ട്. ഇ​വി​ടെ ശേ​ഖ​രി​ക്കു​ന്ന വ​സ്തു​ക്ക​ള്‍ ക​ണ്ണൂ​രി​ലു​ള്ള സ്വ​കാ​ര്യ ഏ​ജ​ന്‍സി കൊ​ണ്ടു​പോ​കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഉ​പ​യോ​ഗ്യ​ശൂ​ന്യ​മാ​യ വ​സ്തു​ക്ക​ള്‍ മാ​റ്റു​ന്ന​തി​ന് കി​ലോ​ക്ക് 4.40 രൂ​പ ന​ഗ​ര​സ​ഭ ന​ല്‍ക​ണ​മെ​ന്നാ​ണ് ക​രാ​ര്‍. ന​ല്ല പ്ലാ​സ്റ്റി​കി​ന് 1.60 രൂ​പ ഏ​ജ​ന്‍സി ഹ​രി​ത​ക​ര്‍മ സേ​ന​ക്ക് ന​ല്‍കും. ക​ഴി​ഞ്ഞ കാ​ല​യ​ള​വി​ല്‍ മാ​റ്റി​യ വ​ക​യി​ല്‍ കൊ​ടു​ക്കാ​നു​ണ്ടാ​യ 10 ല​ക്ഷം കു​ടി​ശ്ശി​ക വ​ന്ന​തു​കൊ​ണ്ടാ​ണ് ഇ​ത്ത​വ​ണ മാ​ലി​ന്യ​നീ​ക്കം നി​ല​ച്ച​ത്. ന​ഗ​ര​സ​ഭ​യു​ടെ മേ​ല്‍നോ​ട്ട​ത്തി​ല്‍ പാ​ഴ്​​വ​സ്തു​ക്ക​ള്‍ ശേ​ഖ​രി​ച്ച് സ്വ​കാ​ര്യ ഏ​ജ​ന്‍സി​ക്ക് വെ​റു​തെ കൊ​ടു​ക്കു​ന്നു​വെ​ന്നും ഏ​ക​പ​ക്ഷി​യ​മാ​യി ഒ​രു ക​മ്പ​നി​ക്ക് മാ​ത്രം ക​രാ​ര്‍ ന​ല്‍കി​യെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. എ​ന്നാ​ല്‍, മു​ന്‍കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ന​ഗ​ര​ത്തി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും പാ​ഴ് വ​സ്തു​ക്ക​ള്‍ കെ​ട്ടി​കി​ട​ക്കു​ന്നി​ല്ലെ​ന്ന് ഭ​ര​ണ​സ​മി​തി അ​വ​കാ​ശ​പ്പെ​ടു​ന്നു. 

Tags:    
News Summary - waste collection center of the Perumbavoor Municipal Corporation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.