പൊലീസ് താക്കീത് ചെയ്ത് വിട്ടയച്ച യുവാവ് തൂങ്ങി മരിച്ച നിലയിൽ

പെരുമ്പാവൂര്‍: കോവിഡ് ഡ്യൂട്ടിയിലുള്ള ആരോഗ്യ പ്രവര്‍ത്തകയെ അസഭ്യം പറഞ്ഞ കേസില്‍ പൊലീസ് താക്കീത് ചെയ്ത് വിട്ടയച്ച യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വെങ്ങോല ടാങ്ക്‌സിറ്റി മണപറമ്പ്മാലില്‍ രമേശനെയാണ്​ (40) വെങ്ങോല തേക്കുംപാറയിലെ പാറമടക്ക് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

പൊലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചതില്‍ മനംനൊന്ത്​ രമേശന്‍ ആത്മഹത്യ ചെയ്തതാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

സമയത്ത് വാക്‌സിന്‍ ലഭിച്ചില്ലെന്ന പേരിൽ രമേശന്‍ ആരോഗ്യ പ്രവര്‍ത്തകയെ ചീത്ത വിളിച്ചുവെന്ന പരാതിയിലാണ്​ പൊലീസ് വിളിപ്പിച്ചത്​. ഈ മാസം ആദ്യം ആരോഗ്യ പ്രവര്‍ത്തക പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനിടെ മകന് കോവിഡ്​ പോസിറ്റാവായതിനെ തുടര്‍ന്ന് രമേശന്‍ ക്വാറ​ൈന്‍റനിലായി. ചൊവ്വാഴ്ച ക്വാറ​ൈന്‍റൻ കഴിഞ്ഞിറങ്ങിയ ഉടൻ പൊലീസ് വിളിച്ചുവരുത്തി താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നുവെന്ന് പറയുന്നു.

Tags:    
News Summary - young man found dead after questioned by police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.