പൊലീസ് താക്കീത് ചെയ്ത് വിട്ടയച്ച യുവാവ് തൂങ്ങി മരിച്ച നിലയിൽ
text_fieldsപെരുമ്പാവൂര്‍: കോവിഡ് ഡ്യൂട്ടിയിലുള്ള ആരോഗ്യ പ്രവര്‍ത്തകയെ അസഭ്യം പറഞ്ഞ കേസില്‍ പൊലീസ് താക്കീത് ചെയ്ത് വിട്ടയച്ച യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വെങ്ങോല ടാങ്ക്‌സിറ്റി മണപറമ്പ്മാലില്‍ രമേശനെയാണ് (40) വെങ്ങോല തേക്കുംപാറയിലെ പാറമടക്ക് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
പൊലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചതില്‍ മനംനൊന്ത് രമേശന്‍ ആത്മഹത്യ ചെയ്തതാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
സമയത്ത് വാക്‌സിന്‍ ലഭിച്ചില്ലെന്ന പേരിൽ രമേശന്‍ ആരോഗ്യ പ്രവര്‍ത്തകയെ ചീത്ത വിളിച്ചുവെന്ന പരാതിയിലാണ് പൊലീസ് വിളിപ്പിച്ചത്. ഈ മാസം ആദ്യം ആരോഗ്യ പ്രവര്‍ത്തക പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനിടെ മകന് കോവിഡ് പോസിറ്റാവായതിനെ തുടര്‍ന്ന് രമേശന്‍ ക്വാറൈന്റനിലായി. ചൊവ്വാഴ്ച ക്വാറൈന്റൻ കഴിഞ്ഞിറങ്ങിയ ഉടൻ പൊലീസ് വിളിച്ചുവരുത്തി താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നുവെന്ന് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.