പള്ളുരുത്തി: വളർത്തുനായ്ക്കളെ തള്ളുന്നിടമായി പെരുമ്പടപ്പ്. കഴിഞ്ഞ ഏതാനും മാസത്തിനിെട മുന്തിയ ഇനത്തിൽപെട്ട നിരവധി വളർത്തുനായ്ക്കളാണ് ഇവിടെ അലഞ്ഞുതിരിയുന്നത്.
ഡോബർമാൻ മുതൽ ഉയരമുള്ള അൾസേഷ്യൻ നായ്ക്കളെ വരെ ബസ്സ്റ്റാൻഡിന് സമീപം അലഞ്ഞുതിരിയുന്നത് കാണാം. വർഷങ്ങളോളം പരിപാലിച്ച നായ്ക്കൾ അസുഖബാധിതരാകുമ്പോഴാണ് ഇത്തരം ഉപേക്ഷിക്കൽ നടക്കുന്നത്.
വീടുമാറി പോകുന്നവരും ഇവിടെ നായ്ക്കളെ ഉപേക്ഷിച്ചു പോവുകയാണെന്ന് നാട്ടുകാർ പറയുന്നു. അലഞ്ഞുതിരിയുന്ന ചില നായ്ക്കൾ അക്രമസ്വഭാവം കാട്ടാറുണ്ട്.
ഉപേക്ഷിക്കപ്പെട്ട ഒരു നായ് നാട്ടുകാരെ പതിവായി ആക്രമിക്കുെന്നന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു. കഴിഞ്ഞദിവസം പെരുമ്പടപ്പ് സുരേന്ദ്രൻ ലെയ്നിൽ താമസിക്കുന്ന പ്രകാശൻ (60) എന്നയാളുടെ കാലിൽ നായ് കടിച്ചിരുന്നു.
ഇയാളെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. ഒരേ നായ് ഇതുവരെ 20ഓളം പേരെയെങ്കിലും കടിച്ചിട്ടുണ്ടാവുമെന്ന് നാട്ടുകാർ പറയുന്നു. നഗരസഭയെ അറിയിച്ചിട്ടും നായ്ക്കളെ പിടികൂടാൻ തയാറാകുന്നിെല്ലന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.