സീസണായിട്ടും വിലയില്ലാതെ പൈനാപ്പിൾ

മൂവാറ്റുപുഴ: സീസണായിട്ടും പൈനാപ്പിളിന് വിലയിടിഞ്ഞത് കർഷകർക്ക് ഇരുട്ടടിയായി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ തണുപ്പ് കൂടിയതോടെ വിൽപനയിൽ വൻ കുറവ്​ വന്നതാണ് വിലയിടിവിന്​ കാരണം. ആവശ്യക്കാർ കുറഞ്ഞതോടെ കർഷകർക്ക് ലഭിക്കുന്നത് കിലോക്ക്​ 13 രൂപയായി ചുരുങ്ങി. വിളവെടുപ്പിനുവേണ്ട ചെലവ് പോലും തികയാത്ത അവസ്ഥയിലാണ് കർഷകർ. കിലോക്ക്​ 25 രൂപയെങ്കിലും ലഭിച്ചാലേ നഷ്​ടമില്ലാതെയിരിക്കൂ.

നിലവിൽ ഒരുകിലോ പൈനാപ്പിൾ ഉൽപാദിപ്പിക്കാൻ 20 രൂപയിലേറെ ചെലവ് വരുമെന്ന്​ കർഷകർ പറയുന്നു.വൻ തുക ബാങ്കുകളിൽനിന്ന്​ വായ്പയെടുത്ത് കൃഷി ചെയ്തുവരുന്ന കർഷകർ കൂടുതൽ കടക്കെണിയിലേക്ക് വഴുതിവീഴുകയാണ്​.

ഏക്കറിന് അമ്പതിനായിരം മുതൽ ഒരുലക്ഷം രൂപ വരെ പാട്ടത്തുക നൽകിയാണ് ഭൂരിഭാഗം കർഷകരും കൃഷി ചെയ്തുവരുന്നത്. തൊഴിലാളിക്ഷാമവും അമിത കൂലിച്ചെലവും കർഷകരെ ഏറെ വിഷമിപ്പിക്കുകയും ചെയ്യുന്നുണ്ട്. വിളവെടുക്കാനാകാതെ കിടക്കുന്ന തോട്ടങ്ങളും നിരവധിയാണ്. പൈനാപ്പിൾ കർഷകരുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനും ശാശ്വത പരിഹാരം കാണുന്നതിനും സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.

Tags:    
News Summary - Pineapple Price Drop season

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.