കിഴക്കമ്പലം: കിഴക്കമ്പലത്തും താമരച്ചാലിലും കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. പല സ്ഥലങ്ങളിലും വ്യാപകമായി പെപ്പ് പൊട്ടുന്നതായി ആക്ഷേപം ഉയരുന്നതിനിടെയാണ് പ്രധാന റോഡിലൂടെ ദിവസങ്ങളായി പെപ്പ് പൊട്ടി വെള്ളം ഒഴുകുന്നത്. കിഴക്കമ്പലം ജങ്ഷനിൽ ആറ് മാസത്തോളമായി പെപ്പ് പൊട്ടി വെള്ളം പാഴാകുകയാണ്. താമരച്ചാലിലും പെപ്പ് പൊട്ടി റോഡിലൂടെ വെള്ളം പരന്ന് ഒഴുകുകയാണ്. ഇത് പഴങ്ങനാട് പാടശേഖത്തിലാണ് എത്തിപെടുന്നത്.
ലക്ഷണക്കിന് ലിറ്റർ വെള്ളമാണ് ദിവസവും പാഴാകുന്നത്. െപെപ്പ് പൊട്ടി വെള്ളം ഒഴുകാൻ തുടങ്ങിയതോടെ റോഡിലും വലിയ കുഴികൾ രൂപപ്പെടാൻ തുടങ്ങിയിട്ടുണ്ട്. താമരച്ചാൽ മുതൽ പഴങ്ങനാട് വരെയുള്ള ഭാഗത്ത് റോഡുകൾ പൊട്ടിപ്പൊളിഞ്ഞ് കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഇടക്ക് മഴ ഉണ്ടങ്കിലും ഉയർന്ന പ്രദേശങ്ങളിൽ ഇപ്പോഴും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. െപെപ്പ് പൊട്ടാൻ തുടങ്ങിയതോടെ ഉയർന്ന പ്രദേശങ്ങളിലും കിഴക്കമ്പലം, താമരച്ചാൽ, പഴങ്ങനാട് ഉൾപ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. ഇതിനെതിരെ ജല അതോറിറ്റിക്ക് പരാതി നൽകിയെങ്കിലും ഒരു പ്രയോജനവും ഇല്ലന്നാണ് നാട്ടുകാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.