പിറവം: എസ്.എസ്.എൽ.സി-പ്ലസ് ടു പരീക്ഷകൾ ആരംഭിച്ചിട്ടും ഗ്രേസ് മർക്കിൽ തീരുമാനമാകാത്തതിൽ വിദ്യാർഥികളിൽ ആശങ്ക.ഗ്രേസ് മാർക്ക് നൽകുന്നതിനെതിരായ ഹൈകോടതി ഉത്തരവിൽ സർക്കാർ നൽകിയ അപ്പീലിൽ തീരുമാനമാകാത്തതാണ് പ്രശ്നം. ഗ്രേസ് മാർക്ക് വിവരങ്ങൾ നൽകുന്ന പൊതുവിദ്യാഭ്യാസ വകുപ്പിെൻറ ഓൺലൈൻ പോർട്ടൽ പ്രവർത്തനരഹിതമാണെന്നതാണ് പുതിയ വിവരം. കലോത്സവം, കായികമേള എന്നിവ നടക്കാത്തതുമൂലം ഗ്രേസ് മാർക്ക് ലഭിക്കുകയില്ല.
എന്നാൽ, സ്റ്റുഡൻറ് പൊലീസ് കാഡറ്റ്, എൻ.സി.സി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, റെഡ്ക്രോസ്, ലിറ്റിൽ കൈറ്റ്സ്, എൻ.എസ്.എസ് എന്നിവയുടെ പ്രവർത്തനങ്ങൾ സ്കൂളുകളിൽ നടന്നിരുന്നു.കോവിഡ് കാലത്ത് സ്റ്റുഡൻറ് പൊലീസ് കാഡറ്റുകൾ സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് നടത്തിയിരുന്നത്. ഇപ്പോൾ പത്തിലും പ്ലസ് ടു ക്ലാസിലും പരീക്ഷയെഴുതുന്ന കുട്ടികൾ ഈ പ്രവർത്തനങ്ങളിൽ പങ്കെടുത്ത് പരിശീലനം പൂർത്തിയായിട്ടുള്ളവരാണ്.
അതുകൊണ്ടുതന്നെ ഗ്രേസ് മാർക്കിന് അർഹതയുള്ളവരായ കുട്ടികളെയും മാതാപിതാക്കളെയും അധ്യാപകരെയും ഒരുപോലെ ആശങ്കയിലാക്കുന്ന ഒന്നാണിത്.
24 മുതൽ 120 മാർക്ക് വരെയാണ് ഗ്രേസ് മാർക്ക് ലഭിക്കുക. ഇത് നൽകാതിരിക്കുന്നത് ഈ മേഖലയിൽ വലിയ ആശങ്കയുണ്ടാക്കുമെന്ന് അധ്യാപകനും സ്റ്റുഡൻറ് പൊലീസ് കാഡറ്റ് കമ്യൂണിറ്റി പൊലീസ് ഓഫിസർകൂടിയായ അനൂബ് ജോൺ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.