കാക്കനാട്: തൃക്കാക്കര നഗരസഭയിൽ പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചു. തുതിയൂർ വെണ്ണല റോഡിൽ കാളച്ചാൽ പാടശേഖരത്തിലാണ് പ്രദേശവാസികൾക്ക് ഭീഷണിയായി തീ പുകയുന്നത്. രണ്ടുദിവസമായിട്ടും പുക അവസാനിച്ചിട്ടില്ല. മാലിന്യത്തിന് തീയിട്ടതാകാമെന്നാണ് സംശയം.
തുറസ്സായി കിടക്കുന്ന ഈ ഭാഗത്ത് മാലിന്യം തള്ളുന്നത് സ്ഥിരംസംഭവമാണ്. വാഹനങ്ങളിലെത്തി മാലിന്യം വലിച്ചെറിയുന്ന സാഹചര്യമാണുള്ളത്. ഇവിടെനിന്നുള്ള പുക ശ്വസിച്ച് തലവേദനയും ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. ഈ ഭാഗത്ത് നേരത്തേയും മാലിന്യങ്ങൾക്ക് തീപിടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.