മട്ടാഞ്ചേരി: കോവിഡ് പ്രതിരോധത്തിെൻറ പേരിൽ പെറ്റിക്കേസ് വർധിപ്പിക്കാൻ പൊലീസിന് മേൽ സമ്മർദമെന്ന് ആക്ഷേപം. കോവിഡ് വ്യാപനം രൂക്ഷമാകുന്നത് ലോക്കൽ പൊലീസ് പ്രതിരോധ ലംഘനത്തിനെതിരെ കേസ് എടുക്കാത്തത് മൂലമാണെന്നാണ് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ നൽകുന്ന റിപ്പോർട്ടെന്നാണ് വിവരം. ഇതിെൻറ ഭാഗമായി സിവിൽ പൊലിസ് ഓഫിസർമാർ വരെ പെറ്റിക്കേസിനായി ഓടുകയാണ്. സ്റ്റേഷൻ ഹൗസ് ഓഫിസർമാർ ഒപ്പിട്ട പെറ്റി ചാർജ് ഷീറ്റ് സിവിൽ പൊലിസ് ഓഫിസർമാർക്ക് നൽകിയിരിക്കുകയാണ്.
കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായുള്ള കേസുകളാണ് വേണ്ടതെന്നതിനാൽ പൊലീസുകാർ ഹെൽമറ്റ് ധരിക്കാത്ത കേസ് പോലും മാസ്ക്കിെല്ലന്ന് കാണിച്ച് എഴുതി വിടുകയാണ്. ഹെൽമറ്റ് വെച്ചില്ലെങ്കിൽ 500 രൂപയാണ് പിഴ. മാസ്ക്കില്ലെങ്കിൽ 200 രൂപ അടച്ചാൽ മതി. പിടിക്കപ്പെട്ടയാൾക്കും സന്തോഷമാകും. ഇപ്പോൾ 99 ശതമാനം ആളുകളും മാസ്ക് ധരിച്ചാണ് പുറത്തിറങ്ങുന്നത്.
ഈ സാഹചര്യത്തിൽ എങ്ങനെ മാസ്കില്ലാത്തതിന് കേസെടുക്കാൻ കഴിയുമെന്നാണ് സാധാരണ പൊലീസുകാരുടെ ചോദ്യം. പല സ്റ്റേഷനുകളിലും സിവിൽ പൊലീസ് ഓഫിസർമാർ ഉൾപെടെയുള്ളവർക്ക് രോഗം ബാധിച്ചിട്ടുണ്ട്.
ആ സ്റ്റേഷനിലെ മറ്റ് പൊലീസുകാരെ പെറ്റിക്കേസ് ഡ്യൂട്ടിക്ക് വിടുന്ന സാഹചര്യവുമുണ്ട്. പെറ്റിക്കേസ് കൂട്ടാൻ സമ്മർദ്ദം ചെലുത്തുന്ന സാഹചര്യം ഒഴിവാക്കി കോവിഡ് പ്രതിരോധത്തിലൂന്നി പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് സേനയിൽ നിന്ന് തന്നെ ആവശ്യമുയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.