പൂജ ബംപർ ; ഒന്നാം സമ്മാനത്തിന് അർഹമായ ഭാഗ്യവാൻ എവി​ടെ​?

കൂത്താട്ടുകുളം: ഒന്നാം സമ്മാനത്തിന് അർഹമായ പൂജ ബംപർ ലോട്ടറി വിറ്റത് കൂത്താട്ടുകുളം കിഴകൊമ്പിലെ ചായക്കടയിൽനിന്ന്​. അഞ്ചു കോടി ലഭിച്ച ഭാഗ്യവാൻ ആരാണെന്നറിയാൻ വിൽപനക്കാരൻ കിഴകൊമ്പ് മോളെപറമ്പിൽ ജേക്കബ് കുര്യൻ കാത്തിരിക്കുകയാണ്. കിഴകൊമ്പ് പോസ്​റ്റ്​ ഓഫിസ് കവലയിലെ കടയിൽ ഒരാഴ്ച മുമ്പാണ് കൂത്താട്ടുകുളം ടൗണിലെ ലോട്ടറി മൊത്ത വ്യാപാരിയായ സിയാൻറസിൽനിന്ന്​ ലോട്ടറി വിൽപനക്ക്​ എടുത്തത്.

റോഡരികിലെ വ്യാപാര സ്ഥാപനത്തിൽ നിരവധി ആളുകൾ ലോട്ടറി വാങ്ങാൻ എത്താറുണ്ട്. അതുകൊണ്ടുതന്നെ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാൻ ആരാണെന്ന് ജേക്കബിന് ഓർത്തെടുക്കാൻ കഴിയുന്നില്ല. കൂത്താട്ടുകുളത്തും പരിസരത്തും ഉള്ളവർ ഭാഗ്യവാൻ ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ്.

Tags:    
News Summary - Pooja bumper; Who is the lucky one who deserves the first prize?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.