ബാരിക്കേഡ് കെട്ടിയടച്ചതോടെ കുടുങ്ങിയ വികലാംഗയായ യുവതിയെ പൊലീസുകാർ എടുത്ത് കയറ്റുന്നു.

മന്ത്രിയെ ചോദ്യം ചെയ്യൽ: വഴി കെട്ടിയടച്ചു; കുടുങ്ങിയ വികലാംഗയെ പൊലീസ്​ ചുമന്നുകൊണ്ടുപോയി

കൊച്ചി: ചോദ്യം ചെയ്യലിന് മന്ത്രി കെ.ടി. ജലീൽ എത്തുന്നതുമായി ബന്ധപ്പെട്ട് കസ്​റ്റംസ് ഓഫിസിന് സമീപത്തെ വഴി കെട്ടിയടച്ചതോടെ കുടുങ്ങിയത് നിരവധിപേരാണ്. മാർക്കറ്റിലേക്കുള്ള ലോറികളടക്കമുള്ള വാഹനങ്ങളും കാൽനടക്കാരും പെരുവഴിയിൽ കുടുങ്ങി. ഇതിനിടെയാണ് വികലാംഗയായ വഴിയാത്രക്കാരി ചക്രവണ്ടിയുമാ‍യി അവിടെയെത്തിയത്.

ഈ വഴിയിലൂടെ പോകാൻ സാധിച്ചില്ലെങ്കിൽ ഒരു കിലോമീറ്ററോളം അധികം സഞ്ചരിക്കേണ്ടി വരും. തെരുവിെൻറ സഹായം സ്വീകരിച്ച് ജീവിതം തള്ളിനീക്കുന്ന അവർ കുടുങ്ങി. ഈ സമയത്താണ് തുണയായി പൊലീസ്​ ഉദ്യോഗസ്ഥരെത്തിയത്. രണ്ട്​ പൊലീസുകാർ സമീപത്തെത്തി എടുത്തുയർത്തിയാണ് ബാരിക്കേഡിന് അപ്പുറത്ത് എത്തിച്ചത്.

പൊലീസ്​ ഉദ്യോഗസ്ഥരോട് നന്ദി പറഞ്ഞാണ് യുവതി യാത്രയായത്. ഉച്ചക്ക് 12ഓടെ ഹാജരാകുന്ന മന്ത്രിക്കുവേണ്ടി 10ഓടെ പൊലീസ് ഗതാഗതം തടഞ്ഞ് ബാരിക്കേഡ് കെട്ടിയിരുന്നു.

വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. നിരവധി വ്യാപാരസ്ഥാപനങ്ങൾ, ബാങ്ക്, ബിഷപ് ഹൗസ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് എത്തേണ്ടവരാണ് ഇവിടെ ഇതോടെ കുടുങ്ങിയത്. വൻ പൊലീസ് സന്നാഹമാണ്​ നിലയുറപ്പിച്ചത്.

Tags:    
News Summary - Questioning the minister: blocked the way; The trapped disabled woman was taken away by the police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.