കൊച്ചി: കോതമംഗലം താലൂക്കിലെ 76ാം നമ്പർ റേഷൻകടയിലെ അംഗീകൃത സെയിൽസ്മാനായ അബ്ദുൽ കരീമിനെ കാളിയാർ സ്റ്റേഷനിലെ അഞ്ച് പൊലീസുകാർ അകാരണമായി തല്ലി പരിക്കേൽപിച്ചെന്ന പരാതി പരിശോധിച്ച് എറണാകുളം റേഞ്ച് ഐ.ജി ഉചിത നിയമനടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. സ്വീകരിച്ച നടപടികളെക്കുറിച്ച് ഫെബ്രുവരി 17നകം കമീഷൻ ഓഫിസിൽ വിശദീകരണം സമർപ്പിക്കണമെന്നും അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.
എറണാകുളം ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡന്റ് വി.വി. ബേബി സമർപ്പിച്ച പരാതിയിലാണ് നടപടി. അബ്ദുൽ കരീമിന്റെ ഇടതു കൈമുട്ടിനും പുറത്തും അടിയേറ്റതിന്റെ പാടും ചതവുമുണ്ടെന്ന് തൊടുപുഴ ജില്ല ആശുപത്രി സൂപ്രണ്ട് കമീഷനെ അറിയിച്ചു. എന്നാൽ, ആരോപണം പൊലീസ് നിഷേധിച്ചു. കേസ് ഫെബ്രുവരി 24ന് വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.